പിഎന്‍ബി തട്ടിപ്പ്: ഉഷ അനന്തസുബ്രമണ്യനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി

Update: 2018-08-13 12:08 GMT

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടിയോളം രൂപ തട്ടിച്ച കേസുമായി ബന്ധപ്പെട്ട് അലഹബാദ് ബാങ്ക് മുന്‍ സിഇഒ ആയ ഉഷ അനന്തസുബ്രമണ്യനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ സിബിഐക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.

ബാങ്കിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും അവരെ ഇന്ന് നീക്കിയേക്കും. ഉഷയുടെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ എല്ലാം ബാങ്ക് മുന്‍പേ പിന്‍വലിച്ചിരുന്നു. ഇതുമൂലം റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളൊന്നും അവര്‍ക്ക് ലഭിക്കില്ല.

ഓഗസ്റ്റ് 2015 മുതല്‍ മേയ് 2017 വരെയും ജൂലൈ 2011 മുതല്‍ നവംബര്‍ 2013 വരെയും ഉഷ പിഎന്‍ബിയില്‍ പ്രധാന ചുമതലകള്‍ വഹിച്ചിരുന്നു. നീരവ് മോദിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ നടന്നത് ജൂലൈ 2011 മുതല്‍ നവംബര്‍ 2013 വരെയുള്ള കാലയളവിലാണെന്നാണ് സിബിഐ കണക്കാക്കുന്നത്.

പിഎന്‍ബി മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയ സഞ്ജീവ് ശരനിനെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ സിബിഐക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

Similar News