പി.എം.സി ഒറ്റയ്ക്കല്ല: പൂനെയിലെ മറ്റൊരു ബാങ്കിലും പ്രതിസന്ധി

Update: 2019-10-14 06:10 GMT

പി.എം.സി ബാങ്കിന് പിന്നാലെ പൂനെ ആസ്ഥാനമായുള്ള ശിവാജി റാവു ഭോസ്ലെ സഹകരണ ബാങ്കിനെതിരെയും റിസര്‍വ് ബാങ്ക് നടപടി.ആയിരം രൂപയ്ക്കു മേലുള്ള പണം പിന്‍വലിക്കലിന് നിയന്ത്രണമേര്‍പ്പെടുത്തി. നിലവില്‍ ഒരു ലക്ഷത്തോളം നിക്ഷേപകരാണുള്ളത്്.

മുന്നുറ് കോടിയോളം രൂപ രാഷ്ട്രീയക്കാരുടെ ബിനാമികളുടെ പേരില്‍ വായ്പ നല്‍കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. എന്‍സിപി നേതാവും മഹാരാഷ്ട്ര എംഎല്‍എയുമായ അനില്‍ ശിവാജി റാവു ഭോസ്ലെയുടെ നേതൃത്വത്തിലുള്ള ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് സംസ്ഥാന സഹകരണ വകുപ്പ് പിരിച്ച് വിട്ടു. ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ നിരവധി അപാകതകളുണ്ടെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തിയിരുന്നു.

പുതുതായി വായ്പ നല്‍കുന്നതിനും പുതുക്കുന്നതിനും ആര്‍ബിഐ നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഒപ്പം തന്നെ നിക്ഷേപം സ്വീകരിക്കുന്നതിനും ബാധ്യതകള്‍ ഏറ്റെടുക്കുന്നതിനും വിലക്കുണ്ട്. മെയ് നാല് മുതലാണ് വിലക്ക് നിലവില്‍ വന്നത്.അക്കൗണ്ടുടമകള്‍ കഴിഞ്ഞ ദിവസം പൂനെയിലെ ബാങ്ക് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഒരു ലക്ഷത്തോളം ഇടപാടുകാര്‍ ഇതിനിടെ ബാങ്കുമായുള്ള ബന്ധം ഉപേക്ഷിച്ചു.

Similar News