സഞ്ചരിക്കുന്ന എ.ടി.എമ്മിന്റെ റോളും പോസ്റ്റ്മാന് സ്വന്തം

Update: 2019-09-24 05:40 GMT

കത്തു നല്‍കുന്നതിനു പുറമേ സഞ്ചരിക്കുന്ന എടിഎമ്മിന്റെ ജോലിയും പോസ്റ്റ്മാന്‍ ഏറ്റെടുക്കുന്നു. വീടുകളിലെത്തുന്ന പോസ്റ്റ്മാന്‍ മുഖേന ആധാറുമായി ലിങ്കു ചെയ്ത ബാങ്കിലെയോ പോസ്റ്റ് ഓഫീസ് പേമെന്റ് ബാങ്കിലെയോ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാനും ബാലന്‍സ് അറിയാനുമുള്ള സംവിധാനം നിലവില്‍വന്നു. ഒരുദിവസം 10,000 രൂപവരെ പിന്‍വലിക്കാം. പണം നിക്ഷേപിക്കാനുമാകും.

ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം (എഇപിഎസ്) വഴിയാണ് ഈ ബാങ്ക് സൗകര്യം വരുന്നത്.പോസ്റ്റോഫീസ് പേമെന്റ് ബാങ്ക് അക്കൗണ്ട് വേണമെന്നുമാത്രം.  തപാല്‍വകുപ്പ് തയ്യാറാക്കിയ 'മൈക്രോ എടിഎം' ആപ്പും മൊബൈല്‍ ഫോണും ബയോമെട്രിക് ഉപകരണവും പോസ്റ്റ്മാന്മാര്‍ക്കു നല്‍കും.

യൂസര്‍നെയിമോ പാസ്വേഡോ നല്‍കാതെ പൂര്‍ണമായും ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഇപിഎസ് പ്രവര്‍ത്തിക്കുന്നത്. കേരള സര്‍ക്കിളിനു കീഴില്‍ ആകെയുള്ള 10,600 പോസ്റ്റ്മാന്മാരില്‍ 7196 പേരെയാണ് പുതിയ സേവനത്തിനു സജ്ജമാക്കിയിരിട്ടുള്ളത്.

Similar News