മൊബീല്‍ വാലറ്റ് കമ്പനികള്‍ 2 മാസത്തിനകം അടച്ചുപൂട്ടേണ്ടി വരുമെന്ന് റിപ്പോർട്ട്

Update: 2019-01-08 08:03 GMT

മാർച്ച് മാസത്തോടെ രാജ്യത്തെ 95 ശതമാനത്തിലേറെ മൊബീല്‍ വാലറ്റ് കമ്പനികളും അടച്ചുപൂട്ടേണ്ടി വരുമെന്ന് ആശങ്ക.

2019 ഫെബ്രുവരി അവസാനത്തോടെ എല്ലാ ഉപഭോക്താക്കളുടെയും കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ആർബിഐ നിർദേശമുണ്ട്. എന്നാൽ ഇത് പാലിക്കാൻ സാധിക്കുന്നില്ലെന്നതാണ് പല കമ്പനികളേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

സുപ്രീംകോടതി വിധിക്ക് ശേഷം സ്വകാര്യ കമ്പനികൾക്ക് ആധാർ അധിഷ്ഠിത ഇ-കെവൈസി ഉപയോഗിക്കുന്നതിൽ നിയന്ത്രണമുണ്ട്. അതുകൊണ്ടുതന്നെ കെവൈസി വെരിഫിക്കേഷന്‍ നടത്തുന്നതിൽ ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നുണ്ടെന്ന് കമ്പനി ഉദ്യോഗസ്ഥരെ അധികരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

2017 ഒക്ടോബറിലാണ് കമ്പനികൾക്ക് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ മിക്കവാറും കമ്പനികള്‍ ഇനിയും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല.

Similar News