ബാങ്കിംഗ് മേഖലക്ക് 40,000 കോടിയുടെ ലിക്വിഡിറ്റി ഉറപ്പാക്കാൻ ആർബിഐ 

Update: 2018-10-27 09:36 GMT

ഉത്സവ സീസണിലെ ഉയർന്ന ഫണ്ടിംഗ് ഡിമാൻഡ് മുൻനിർത്തി രാജ്യത്തെ ബാങ്കുകൾക്ക് പണലഭ്യത ഉറപ്പാക്കാൻ ആർബിഐ നടപടിയെടുക്കുന്നു. ഇതിന്റെ ഭാഗമായി ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ (ഒഎംഒ) വഴി 40,000 കോടി രൂപ ബാങ്കിംഗ് സിസ്റ്റത്തിലേക്ക് കൊണ്ടുവരും.

ഒഎംഒയുടെ ഭാഗമായി നവംബറിൽ ഗവണ്മെന്റ് സെക്യൂരിറ്റികൾ വാങ്ങാനാണ് പദ്ധതി. ഒക്ടോബറിൽ ഒഎംഒവഴി 36,000 കോടി രൂപ സിസ്റ്റത്തിലേക്ക് കൊണ്ടുവന്നിരുന്നു.

ഒഎംഒയുടെ തീയതിയും വാങ്ങേണ്ട ഗവണ്മെന്റ് സെക്യൂരിറ്റിയുടെ വിശദാംശങ്ങളും പിന്നീട് അറിയിക്കും.

2018-19 ന്റെ രണ്ടാം പകുതിയിൽ ലിക്വിഡിറ്റി ക്ഷാമം നേരിടേണ്ടി വരുമെന്ന് ആർബിഐ ആദ്യമേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് സർക്കാരും ആർബിഐയും നിരവധി നടപടികൾ എടുത്തിരുന്നു.

Similar News