രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു

Update: 2019-09-17 11:56 GMT

ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നു. 71.85 ആണ് ഇന്നത്തെ നിരക്ക്. ഇന്നലെ 71.55 ആയിരുന്നു.

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് ഇടിഞ്ഞുനിന്ന രൂപയുടെ മൂല്യം ഉയര്‍ത്തിരുന്നു. എന്നാല്‍, അരാംകോയ്ക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നു രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നതാണു രൂപയ്ക്കു തിരിച്ചടിയായത്.

കൂടുതല്‍ ഡോളര്‍ നല്‍കി എണ്ണ വാങ്ങേണ്ടിവരുന്നതാണു രൂപയ്ക്കു ക്ഷാണമുണ്ടാകാന്‍ കാരണം. സ്വര്‍ണവില കൂടുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നു. വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വര്‍ണം വാങ്ങുന്നതും രാജ്യാന്തര വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.അതേസമയം, രൂപയുടെ മൂല്യശോഷണം പ്രവാസികള്‍ക്ക് നേട്ടമായി.

Similar News