ഡെബിറ്റ് കാർഡ് കൈയ്യിൽ കരുതിയില്ലെങ്കിലും ഇനി കുഴപ്പമില്ല. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. ഉപഭോക്താക്കൾക്കായി പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് എസ്ബിഐ.
ഇതോടെ കാർഡില്ലാതെ എടിഎം ഇടപാടുകൾ നടത്താൻ സൗകര്യമൊരുക്കിയ ഇന്ത്യയിലെ ആദ്യ പൊതുമേഖലാ ബാങ്കായി എസ്ബിഐ മാറും. ഇന്റർനെറ്റ് ബാങ്കിംഗ് ഉള്ള ഉപഭോക്താക്കൾക്ക് യോനോ (YONO) ആപ്പിലൂടെയാണ് ഈ സൗകര്യം ലഭിക്കുക.
എസ്ബിഐ എടിഎമ്മുകളിലും യോനോ കാഷ് പോയ്ന്റുകളിലും മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക. യോനോ ഉപയോഗിച്ച് ഒരു ദിവസം രണ്ട് ഇടപാടുകൾ മാത്രമാണ് നടത്താനാവുക. ഇതിലൂടെ സ്കിമ്മിങ്, ക്ലോണിംഗ് തുടങ്ങിയവ വഴിയുള്ള തട്ടിപ്പുകൾ ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് ബാങ്ക് അവകാശപ്പെടുന്നു.
കൂടുതൽ അറിയാം: എസ്ബിഐ യോനോ: എന്തെല്ലാം ഫീച്ചറുകൾ, എങ്ങനെ ഉപയോഗിക്കാം?
യോനോ ഉപയോഗിച്ച് എങ്ങനെ പണം പിൻവലിക്കാം
- ആദ്യമായി, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം നേടണം. മൊബൈൽ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്യുകയും വേണം.
- മൊബൈലിൽ എസ്ബിഐ 'YONO' ആപ്പ് ഡൗൺലോഡ് ചെയ്യുക.
- ഇന്റർനെറ്റ് ബാങ്കിംഗ് വിവരങ്ങൾ ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യുക.
- യോനോ ആപ്പിൽ പണം പിൻവലിക്കാനുള്ള (cash withdrawal) കമാൻഡ് നൽകണം.
- ഇതിനുശേഷം, നമ്മുടെ ഫോണിലേക്ക് ഒരു 6-ഡിജിറ്റ് കോഡ് സന്ദേശമായി ലഭിക്കും
- എടിഎം മെഷീനിൽ കോഡ് enter ചെയ്‌താൽ മതി.
- 30 മിനിറ്റത്തേയ്ക്ക് മാത്രമേ ഈ കോഡ് valid ആയിരിക്കുകയുള്ളൂ
ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here . നമ്പർ സേവ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.