30 ലക്ഷം വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു

Update: 2019-02-09 07:12 GMT

എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 30 ലക്ഷം വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു.

5 ബേസിസ് പോയ്‌ന്റ് ആണ് പലിശ നിരക്ക് കുറച്ചത്. വെള്ളിയാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയ്ന്റ് കുറച്ചിരുന്നു.

ഓഗസ്റ്റ് 2017 ന് ശേഷം ഇതാദ്യമായാണ് ഇന്നലെ ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയ്‌ന്റ് കുറച്ചത്. ഇതിനനുസരിച്ച് വാണിജ്യ ബാങ്കുകളും പലിശ നിരക്ക് കുറക്കണമെന്നാണ് ആർബിഐയുടെ ആവശ്യം.

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഡെപ്പോസിറ്റ് ബേസ്ഡ് ലെന്റിങ് റേറ്റിലാണ് (MCLR) ബാങ്കുകൾ ആദ്യം കുറവ് വരുത്തേണ്ടത്.

ബാങ്കുകൾ പലിശ നിരക്കുകൾ കുറക്കുന്ന കാര്യം ചർച്ച ചെയ്യാൻ ആർബിഐ ഗവർണർ ശക്തികാന്ത ദാസും ബാങ്കുകളുമായി ഈ മാസം തന്നെ യോഗം ചേരുന്നുണ്ട്.

Similar News