സിഎസ്ബി ബാങ്കില്‍ എസ്ബിഐ ഫണ്ട്‌സിന് 10% ഓഹരിയാകാം

Update: 2020-07-25 05:35 GMT

തൃശൂര്‍ ആസ്ഥാനമായി സിഎസ്ബി ബാങ്കില്‍ 10 ശതമാനം വരെ ഓഹരിയെടുക്കാന്‍ മ്യൂച്വല്‍ ഫണ്ട് സ്ഥാപനമായ എസ്ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. 2012 ജൂലൈ 21 വരെയാണ് അനുമതിക്ക് പ്രാബല്യം.

നിലവില്‍ മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലൂടെ എസ്ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റ് കമ്പനിക്ക് 4.734 ശതമാനം ഓഹരി പങ്കാളിത്തം സിഎസ്ബി ബാങ്കിലുണ്ട്.

ആര്‍ബിഐയുടെ പുതിയ അനുമതി കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സിഎസ്ബി ബാങ്ക് ഓഹരി വില 4.73 ശതമാനം ഉയര്‍ന്നു. ഇന്നലെ വിപണി ക്ലോസ് ചെയ്തപ്പോള്‍ ഓഹരി വില 195.30 രൂപയാണ്. സിഎസ്ബിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 314.20 രൂപയാണ്.

പ്രേം വത്സ നേതൃത്വം നല്‍കുന്ന ഫെയര്‍ഫാക്‌സ് ഹോള്‍ഡിംഗ്‌സാണ് സിഎസ്ബി ബാങ്കിന്റെ പ്രമോട്ടര്‍ കമ്പനി. ഇവര്‍ക്ക് അമ്പതു ശതമാനത്തോളം ഓഹരി പങ്കാളിത്തമുണ്ട്. പ്രവാസി മലയാളി വ്യവസായിയായ എം എ യൂസഫലിയാണ് ബാങ്കിലെ ഏറ്റവും കൂടുതല്‍ ഓഹരി കൈവശം വെച്ചിരിക്കുന്ന വ്യക്തി. 2.065 ശതമാനം ഓഹരികള്‍ 2020 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം യൂസഫലിയുടെ കൈവശമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News