എസ്ബിഐ ഭവനവായ്പാ നിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍

Update: 2020-07-14 12:02 GMT

15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഭവനവായ്പാ പലിശ നിരക്കുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2020 ജൂലൈയില്‍ ഏറ്റവും കുറഞ്ഞ നിരക്കായ 6.95 ശതമാനമാണ് ഭവന വായ്പാ പലിശ നിരക്ക്. എന്നാല്‍ കുറഞ്ഞ നിരക്ക് ലഭ്യമാകണമെങ്കില്‍ ബാങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. പലിശ നിരക്ക് കുറഞ്ഞതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വ് പ്രകടമാകുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പ്രതീക്ഷിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയെ നിക്ഷേപമാര്‍ഗമായി പരിഗണിക്കുന്നവര്‍ക്കും അനുകൂല സാഹചര്യമാണിതെന്ന് വിലയിരുത്തപ്പെടുന്നു. കുറഞ്ഞ പലിശ നിരക്കിനൊപ്പം ബില്‍ഡര്‍മാര്‍ നല്‍കുന്ന ഡിസ്‌കൗണ്ടുകളും ആകര്‍ഷകമായ പേമെന്റ് പദ്ധതികളുമൊക്കെ അനുകൂല ഘടകങ്ങളാണ്.

ഉപഭോക്താവിന്റെ യോഗ്യതയ്ക്കനുസരിച്ച് 6.95 മുതല്‍ 7.35 ശതമാനം വരെയാണ് എസ്ബിഐ പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. സ്ത്രീയാണോ പുരുഷനാണോ, വായ്പാ തുക, വ്യക്തിക്ക് വായ്പ നല്‍കുന്നതിലെ റിസ്‌ക്, ജോലി, വായ്പാ കാലാവധി തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ചാവും നിങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News