എസ്.ബി.ഐ യുടെ സേവിംഗ്‌സ് അക്കൗണ്ട് പലിശ 2.75 % മാത്രം

Update: 2020-04-15 07:02 GMT

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് പലിശ നിരക്ക് എസ്ബിഐ കാല്‍ ശതമാനം കുറച്ച് 2.75 ശതമാനമാക്കി.പുതിയ നിരക്ക് ഏപ്രില്‍ 15 മുതല്‍  പ്രാബല്യത്തില്‍ വന്നു.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റ് (100 ബിപിഎസ് = 1 ശതമാനം) താഴ്ത്തിയ ശേഷം, ബാങ്കുകള്‍ വായ്പാ നിരക്ക് കുറച്ചതോടൊപ്പം സ്ഥിര നിക്ഷേപങ്ങളുടെയും സേവിംഗ്‌സ് അക്കൗണ്ടുകളുടെയും പലിശ നിരക്കും കുറയ്ക്കുകയാണ്.എല്ലാ സേവിംഗ്‌സ് അക്കൗ ണ്ടുകളിലെയും ശരാശരി പ്രതിമാസ ബാലന്‍സ് ബാങ്ക് ഒഴിവാക്കിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എല്ലാ വായ്പകളുടെയും എം.സി.എല്‍.ആര്‍. നിരക്ക് 0.35 ശതമാനം നേരത്തെ കുറച്ചിരുന്നു. ഇതോടെ ബാങ്കിന്റെ ഒരു വര്‍ഷത്തെ എം.സി.എല്‍.ആര്‍. നിരക്ക് 7.75 ശതമാനത്തില്‍നിന്ന് 7.40 ശതമാനമായി കുറഞ്ഞു. ഈ നിരക്ക് ഏപ്രില്‍ പത്തിന് നിലവില്‍ വന്നു.

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്ക് 25 ബിപിഎസ് ആണ് ഐസിഐസിഐ ബാങ്ക് കുറച്ചത്. ബാങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച് 50 ലക്ഷം രൂപയില്‍ താഴെ ബാലന്‍സ് ഉള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് പ്രതിവര്‍ഷം 3.25 ശതമാനം വരുമാനം ലഭിക്കും. 3.50 ശതമാനം ആയിരുന്നു കഴിഞ്ഞയാഴ്ച വരെ. 50 ലക്ഷം രൂപയും അതില്‍ കൂടുതലും ബാലന്‍സ് ഉള്ള സേവിംഗ്‌സ് അക്കൗണ്ടിന് പ്രതിവര്‍ഷം 3.75 ശതമാനം ആണ് പുതിയ നിരക്ക്. 4 ശതമാനത്തില്‍ നിന്നാണ് കുറച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News