ഓണ്‍ലൈന്‍ ഇടപാടുകള്‍ മണിക്കൂറുകളോളം തടസപ്പെട്ടു; ക്ഷമ ചോദിച്ച് എസ്ബിഐ

Update: 2019-07-23 06:20 GMT

ആയിരക്കണക്കിന് ഉപഭോക്താക്കളെ കുഴപ്പിച്ചുകൊണ്ട് ഇന്നലെ എസ്ബിഐ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ സൈറ്റായ യോനോയും വെബ്ട്രാന്‍സാക്ഷനുകളും മണിക്കൂറുകളോളം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളാണ് പരാതിയുമായി എസ്ബിഐ ബാങ്കിന്റെ ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയ സൈറ്റുകളിലും എത്തിയത്.

ബാങ്കിന്റെ ടെക്‌നിക്കല്‍ മെയിന്റനന്‍സ് സിസ്റ്റം തകരാറിലായതാണെന്ന വാദവുമായി ബാങ്ക് വൃത്തങ്ങളും എത്തി.

'' ഞങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. പ്രിയ ഉപഭോക്താക്കളെ നിങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നു. എന്തെങ്കിലും ട്രാന്‍സാക്ഷന്‍ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ വീണ്ടും ശ്രമിക്കാന്‍ അപേക്ഷിക്കുന്നു.'' ബാങ്കിന്റെ ഔദ്യോഗിക ട്വീറ്റ് ഇങ്ങനെ.

https://twitter.com/TheOfficialSBI/status/1153325575890776064

Similar News