എസ്ബിഐയുടെ എടിഎമ്മില്‍ രാത്രി പണം പിന്‍വലിക്കല്‍ ഒടിപി അടിസ്ഥാനത്തിലാക്കും

Update: 2019-12-27 09:26 GMT

എസ്ബിഐ എടിഎമ്മിലൂടെ രാത്രി പണം പിന്‍വലിക്കല്‍ ജനുവരി ഒന്ന് മുതല്‍ ഒടിപി അടിസ്ഥാനത്തിലാകും. തട്ടിപ്പുകള്‍ക്ക് തടയിടാനാണ് 10,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിന്് ഈ രീതി നടപ്പാക്കുന്നത്.രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെ ഒടിപി അടിസ്ഥാനത്തില്‍ മാത്രമായിരിക്കും എസ്ബിഐ  ഇടപാടുകള്‍. 

പിന്‍വലിക്കേണ്ട തുക എത്രയെന്ന് എടിഎമ്മില്‍ രേഖപ്പെടുത്തി മുന്നോട്ട് പോകാനുളള നിര്‍ദ്ദേശം നല്‍കിയാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍ ഒടിപി ലഭ്യമാകും. സ്‌ക്രീനില്‍ ഒടിപി നല്‍കേണ്ട ഭാഗത്ത് അത് ടൈപ്പ് ചെയ്യുന്നതോടെ പണം അക്കൗണ്ടില്‍ നിന്ന് ലഭ്യമാകും.10,000 രൂപയ്ക്ക് താഴെയുളള തുകയ്ക്ക് പഴയ രീതി തുടരും. 

ക്ലോണ്‍ ചെയ്ത കാര്‍ഡുകള്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നത് വ്യാപകമായതോടെയാണ് ഒടിപി അടിസ്ഥാനത്തില്‍ മാത്രം രാത്രി ഇടപാടു നടത്താനുള്ള തീരുമാനം എസ്ബിഐ കൈക്കൊണ്ടത്. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News