എസ്ബിഐ 'വീ കെയര്‍ ഡെപ്പോസിറ്റ്' സ്ഥിരനിക്ഷേപ പദ്ധതി ഇന്നു മുതല്‍; വിശദാംശങ്ങളറിയാം

Update: 2020-05-13 08:13 GMT

എസ്ബിഐ മുതിര്‍ന്ന പൗരന്മാര്‍ക്കായി അവതരിപ്പിച്ച 'എസ്ബിഐ വീകെയര്‍ ഡെപ്പോസിറ്റ്' പദ്ധതി മെയ് 13 മുതല്‍ പ്രാബല്യത്തില്‍ വന്നു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ പണത്തിന് ഉയര്‍ന്ന പലിശനിരക്ക് ലഭിക്കുന്നതിന് സഹായകമാകുന്ന പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ സ്ഥിര നിക്ഷേപത്തിന്മേല്‍ 30 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) അധിക പലിശ നല്‍കുന്നു.നിരക്കുകളില്‍ ഇടിവുള്ള നിലവിലെ വ്യവസ്ഥയില്‍ മുതിര്‍ന്ന പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി, റീട്ടെയില്‍ ടേം നിക്ഷേപ വിഭാഗത്തില്‍ ബാങ്ക്, ഇവര്‍ക്കായി പുതിയൊരു ഉല്‍പ്പന്നമായി 'എസ്ബിഐ വീകെയര്‍ ഡെപ്പോസിറ്റ്' അവതരിപ്പിക്കുകയാണെന്ന് പ്രസ്താവനയിലൂടെ എസ്ബിഐ അറിയിച്ചു.

പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ:

7 ദിവസം മുതല്‍ 10 വര്‍ഷം വരെ നീളുന്ന സ്ഥിര നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.80 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശനിരക്ക് എസ്ബിഐ നല്‍കും.

സമ്പദ് വ്യവസ്ഥയില്‍ പലിശനിരക്ക് കുറയുന്ന കാലഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് റീട്ടെയില്‍ ടേം നിക്ഷേപ വിഭാഗത്തില്‍ പുതിയ പദ്ധതി അവതരിപ്പിച്ചത്.

മുതിര്‍ന്ന പൗരന്മാരുടെ റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകള്‍ക്ക് (5 വര്‍ഷവും അതിനു മുകളില്‍ മാത്രം കാലാവധിയുള്ളതുമായ) 30 ബേസിസ് പോയിന്റ് പ്രീമിയം അധികമായി ലഭിക്കും.

പദ്ധതിയിലൂടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.50% പലിശനിരക്ക് ലഭിക്കും.

പദ്ധതി സെപ്റ്റംബര്‍ 30 വരെ പ്രാബല്യത്തില്‍ തുടരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News