ശ്യാം ശ്രീനിവാസന്‍ വീണ്ടും ഫെഡറല്‍ ബാങ്ക് എം ഡി

Update: 2019-09-23 11:50 GMT

ഫെഡറല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി ശ്യാം ശ്രീനിവാസനെ വീണ്ടും നിയമിച്ചുകൊണ്ടുള്ള ബോര്‍ഡ് തീരുമാനത്തിന് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി. 2020 സെപ്റ്റംബര്‍ 22 വരെയാണ് ഇപ്പോഴത്തെ നിയമന കാലാവധി.

2010 സെപ്റ്റംബര്‍ 23 നാണ് ഫെഡറല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി ശ്യാം ശ്രീനിവാസ ചുമതലയേറ്റത്. മൂന്നു വര്‍ഷം വീതം മൂന്നു തവണ
കാലാവധി നീട്ടി നല്‍കിയിരുന്നു ഇപ്പോള്‍ 57 വയസുള്ള അദ്ദേഹത്തിന്.

ശ്യാം ശ്രീനിവാസന്‍ 9 വര്‍ഷം മുമ്പ് അമരക്കാരനായെത്തുമ്പോള്‍ 63,000 കോടി മാത്രമായിരുന്നു ഫെഡറല്‍ ബാങ്കിന്റെ ബിസിനസ്. ഇപ്പോള്‍ 2.5 ലക്ഷം കോടി. ഡിജിറ്റല്‍വല്‍ക്കരണവും നടപ്പിലാക്കി. 18% മുതല്‍ 22% വരെയുള്ള ആരോഗ്യകരമായ വളര്‍ച്ച സ്ഥിരമായി നേടിയിട്ടുണ്ട് ഫെഡറല്‍ ബാങ്ക്. ഏഷ്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളിലൊന്നായി ഫോബ്‌സ് ഏഷ്യ ഇന്ത്യയില്‍ നിന്നു തെരഞ്ഞെടുത്ത 2 ബാങ്കുകളിലൊന്നെന്ന ബഹുമതിയും സ്വന്തം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News