ചെറുകിട ബിസിനസുകൾക്ക് പൊതുമേഖലാ ബാങ്കുകളുടെ 'ബൂസ്റ്റ്'

Update: 2018-06-21 08:27 GMT

ചെറു, സൂക്ഷ്മ, ഇടത്തരം ബിസിനസുകൾക്ക് തടസങ്ങളില്ലാതെ വായ്പ ലഭ്യമാക്കാൻ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം 'ഇന്റർ-ക്രെഡിറ്റർ' സംവിധാനം ഏർപ്പെടുത്തും.

തങ്ങളുടെ പൊതുവായുള്ള ഉപഭോക്താവിന്റെ വായ്പാ ആവശ്യങ്ങളെ നിറവേറ്റാൻ ഒന്നിലധികം ബാങ്കുകൾ ചേർന്ന് മുന്‍കൂട്ടി തയ്യാറാക്കുന്ന ഒരു കരാറാണ് 'ഇന്റർ-ക്രെഡിറ്റർ' സംവിധാനം.

വായ്പാ അനുവദിക്കുന്ന നടപടിക്രമങ്ങളിലുള്ള അപാകതകൾ പരിഹരിക്കാനും അതുവഴി ബിസിനസുകൾക്ക് സമയബന്ധിതമായി വായ്പ ലഭ്യമാക്കാനും ഇത്തരത്തിലുള്ള ഒരു സംവിധാനം ഉപകരിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്.

എംഎസ്എംഇ കൾക്ക് കൂടുതൽ ഊന്നൽ

അടുത്ത നാല് ആഴ്ചകളിലായി, പൊതുമേഖലാ ബാങ്കുകൾ കമ്പനികളുടെ വായ്പ ആവശ്യങ്ങളെപ്പറ്റി പഠനം നടത്തും. ഇരുനൂറു മുതൽ 2,000 കോടി രൂപ വരെ വായ്പ വാങ്ങുന്ന കമ്പനികളെപ്പറ്റിയായിരിക്കും പഠിക്കുക. ഏകദേശം 4,500 ഓളം കമ്പനികൾ ഇത്തരത്തിൽ കൺസോർഷ്യം വായ്പ വാങ്ങിയവരുണ്ട്. അടുത്ത ഘട്ടത്തിൽ, 200 കോടി രൂപ വരെ വായ്പ വാങ്ങിയിട്ടുള്ള അക്കൗണ്ടുകളും എംഎസ്എംഇ കളുടെ യഥാർത്ഥ വായ്പാ ആവശ്യങ്ങളും താരതമ്യം ചെയ്യും.

ഇതിൽ നിന്നും വായ്പ ആവശ്യമുള്ള എന്റർപ്രൈസുകളെ കണ്ടെത്തി അവർക്ക് വായ്പ ലഭ്യമാക്കുകയാണ് കൺസോർഷ്യത്തിന്റെ ലക്ഷ്യം. ഇതോടൊപ്പം 'റിസ്ക് അസ്സസ്മെന്റ്' നടത്താൻ ഒരു കമ്മിറ്റിയും രൂപികരിക്കും

Similar News