സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കേരളത്തിലെ ബിസിനസ് 20,000 കോടി കവിഞ്ഞു

Update: 2019-11-16 06:54 GMT

സിന്‍ഡിക്കേറ്റ് ബാങ്കിന് കേരളത്തില്‍ 20,093 കോടി രൂപയുടെ ബിസിനസുണ്ടെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു. ബാങ്കിന്റെ കേരളത്തിലെ ആദ്യ സോണല്‍ ഓഫീസ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മികച്ച വളര്‍ച്ച പരിഗണിച്ചാണ്, ഇവിടെ സോണല്‍ ഓഫീസ് തുറന്നതെന്നും ഇത് കേരളത്തിലെ സേവനമികവ് വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്നും മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു. ആറ് റീജിയണല്‍ ഓഫീസുകളും 237 ശാഖകളുമാണ് സിന്‍ഡിക്കേറ്റ് ബാങ്കിന് കേരളത്തിലുള്ളത്.

ഇതുവരെ ചെന്നൈ, മണിപ്പാല്‍ സോണല്‍ ഓഫീസുകളുടെ കീഴിലായിരുന്നു കേരളം. 1925ല്‍ ഉഡുപ്പി ആസ്ഥാനമായാണ് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ തുടക്കം. രാജ്യത്ത് 4,061 ശാഖകളും ലണ്ടനില്‍ ഒരു ശാഖയും ബാങ്കിനുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News