ഇനി പണമിടപാടുകള്‍ എളുപ്പത്തില്‍! എസ്ബിഐ എഡിഡബ്ല്യുഎം മെഷീന്‍ ഉപയോഗിക്കേണ്ടതിങ്ങനെ

Update: 2020-09-23 06:13 GMT

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതില്‍ എന്നും മുന്നിലാണ് എസ്ബിഐ. എടിഎം കാര്‍ഡില്ലാതെ പണമെടുക്കാനുള്ള സൗകര്യമടക്കം ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്കുപകാരപ്രദമാകുന്ന തരത്തില്‍ നിരവധി സാങ്കേതിക വിദ്യകളാണ് എസ്ബിഐ അവതരിപ്പിച്ചത്. ഏറ്റവുമൊടുവില്‍ ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആന്‍ഡ് വിത്‌ഡ്രോവല്‍ മെഷീനുമായി (എഡിഡബ്ല്യുഎം) രംഗത്തെത്തിയിരിക്കുകയാണ് എസ്ബിഐ. എടിഎമ്മില്‍ നിന്ന് നിങ്ങള്‍ പണം പിന്‍വലിക്കുന്നത് പോലെ സിംപിളാണ് എഡിഡബ്ല്യുഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലും. പണം പിന്‍വലിക്കുന്നതിനായി കാര്‍ഡ് മെഷീനിലേക്ക് സൈ്വപ്പുചെയ്ത് പിന്‍ നല്‍കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഇതുവഴി അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടും. ഈ പുതുപുത്തന്‍ സേവനം എസ്ബിഐ ട്വിറ്റര്‍ വഴിയാണ് അറിയിച്ചിരിക്കുന്നത്.

ട്വീറ്റിനൊപ്പം, എഡിഡബ്ല്യുഎമ്മിനെക്കുറിച്ച് വിശദീകരിക്കുന്ന 22 സെക്കന്‍ഡ് ചെറിയ വീഡിയോ ക്ലിപ്പ് എസ്ബിഐ പങ്കിട്ടിട്ടുണ്ട്. പണം നിക്ഷേപിക്കുന്നത് പോലെ തന്നെ ഈ മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിയും. ബാങ്ക് ബ്രാഞ്ചോ എടിഎമ്മോ പോലും സന്ദര്‍ശിക്കാതെ എസ്ബിഐ ക്യാഷ് ഡെപ്പോസിറ്റും പിന്‍വലിക്കല്‍ സേവനവും എഡിഡബ്ല്യുഎം ഉപയോക്താക്കള്‍ക്കായി നല്‍കുന്നു. നിലവില്‍ 13,000 ലധികം എഡിഡബ്ല്യുഎമ്മുകള്‍ രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുള്ളത്.

പണം പിന്‍വലിക്കലിന്റെ വീഡിയോ അടങ്ങുന്ന ട്വീറ്റ് ചുവടെ:

https://twitter.com/TheOfficialSBI/status/1308264927707058176

പണം പിന്‍വലിക്കുന്നത് ഇങ്ങനെ:

  • എസ്ബിഐ എഡിഡബ്ല്യുഎമ്മില്‍ (ADWM) എന്നെഴുതിയ എടിഎമ്മില്‍ കയറുക.
  • നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ADWM മെഷിനില്‍ സൈ്വപ്പ് ചെയ്യുക.
  • ലഭ്യമായ ഓപ്ഷനുകളില്‍ നിന്ന് ബാങ്കിംഗ് തിരഞ്ഞെടുക്കുക.
  • ഭാഷ തിരഞ്ഞെടുത്ത് അടുത്ത ബട്ടണ്‍ അമര്‍ത്തുക.
  • നിങ്ങളുടെ എടിഎം പിന്‍ നമ്പര്‍ തന്നെ നല്‍കാം.
  • എടിഎം ഇടുമ്പോള്‍ കാണിക്കുന്ന Withdrawal തന്നെ( ക്യാഷ് പിന്‍വലിക്കല്‍ ) ക്ലിക്കുചെയ്യുക.
  • പിന്‍വലിക്കേണ്ട തുക ടൈപ്പുചെയ്യുക.
  • എസ്ബിഐയുടെ ഓട്ടോമേറ്റഡ് ഡെപ്പോസിറ്റിന്റെയും പിന്‍വലിക്കല്‍ മെഷീന്റെയും ഷട്ടര്‍ ഓപ്പണ്‍ ആകും. (എടിഎം പണം ലഭിക്കും പോലെ) പണം ശേഖരിക്കാന്‍ കഴിയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News