ആധാറിന്റെ പകർപ്പ് നല്‍കി ഇനി ബാങ്ക് എക്കൗണ്ട് തുടങ്ങാൻ കഴിയില്ല

Update: 2018-08-22 10:57 GMT

ആധാര്‍ കാര്‍ഡോ അല്ലെങ്കിൽ ആധാര്‍ കാര്‍ഡിന്റെ പകർപ്പോ മാത്രം നല്‍കി ഇനി ബാങ്കില്‍ എക്കൗണ്ട് തുടങ്ങാനാവില്ല.

ബയോമെട്രിക്, ഒടിപി ഇതിലേതെങ്കിലും ഉപയോഗിച്ചുള്ള സ്ഥിരീകരണം (authentication) നടത്തിയാല്‍ മാത്രമേ എക്കൗണ്ട് തുറക്കാനാകൂ. ഇവയില്ലാതെ എക്കൗണ്ടുകൾ തുടങ്ങിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബാങ്കുകൾക്ക് തന്നെയായിരിക്കുമെന്ന് യുഐഡിഎഐ വ്യക്തമാക്കി.

മറ്റാരുടെയെങ്കിലും വോട്ടേഴ്‌സ് ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ ഉപയോഗിച്ച് ആരെങ്കിലും ബാങ്ക് എക്കൗണ്ട് തുടങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്വവും ബാങ്കിനായിരിക്കും. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്ക് രേഖകളുടെ ശരിയായ ഉടമയെ കുറ്റപ്പെടുത്താനാകില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

Similar News