ഭാരത് എയര്‍ ഫൈബറിലൂടെ അതിവേഗ ബ്രോഡ്ബാന്‍ഡ് നല്‍കാന്‍ ബിഎസ്എന്‍എല്‍

Update: 2020-02-29 09:13 GMT

ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി

സുഗമമാക്കുന്ന പുതിയ ഭാരത് എയര്‍ ഫൈബര്‍ സേവനം ബിഎസ്എന്‍എല്‍

ആരംഭിച്ചു.നിലവിലെ ഫൈബര്‍ കേബിളുകളിലൂടെയുള്ള കണക്ഷനുകളില്‍ നിന്നും

വ്യത്യസ്തമായി റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം

നല്‍കുന്ന പദ്ധതിക്ക് രാജ്യത്താദ്യമായി ബിഎസ്എന്‍എല്‍ ഡയറക്ടര്‍ വിവേക്

ബന്‍സാല്‍ കൊച്ചിയില്‍ തുടക്കമിട്ടു.

പുതിയ പദ്ധതിയിലൂടെ ഉപയോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ഇന്റര്‍നെറ്റും വോയ്സ് സേവനവും ലഭിക്കുമെന്ന് ബന്‍സാല്‍ പറഞ്ഞു.
ഫൈബര്‍

കണക്ഷനുകളില്‍ കൂടി വോയ്‌സ്, ഡാറ്റ ഇവയ്ക്കൊപ്പം ടെലിവിഷന്‍ ചാനലുകള്‍

കൂടി ലഭ്യമാക്കുന്ന ഐപിടിവി പദ്ധതിക്കും കേരളത്തില്‍ ആദ്യമായി കൊച്ചിയില്‍

തുടക്കം കുറിച്ചു. ഒരൊറ്റ ഫൈബര്‍ കണക്ഷനിലൂടെ വീടുകളിലും ഓഫിസുകളിലും വിവിധ

ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാനുള്ള സംവിധാനം ആണ് ഭാരത് ഫൈബര്‍ ഭാരത്

എയര്‍ ഫൈബര്‍ സേവനങ്ങളിലൂടെ ബിഎസ്എന്‍എല്‍ നല്‍കുന്നത്.

സെക്യൂരിറ്റി

കാമറകള്‍, ലൈറ്റിങ് സംവിധാനങ്ങള്‍ തുടങ്ങിയ സുരക്ഷിത ഉപകരണങ്ങള്‍ കൂടി

ബന്ധിപ്പിക്കാവുന്ന തരത്തില്‍ സ്മാര്‍ട്ട് ഹോം എന്ന നിലയിലുള്ള

സേവനത്തിലേക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബിഎസ്എന്‍എല്‍

എത്തിച്ചേരുമെന്ന് ബന്‍സാല്‍ പറഞ്ഞു.രാജ്യത്തെ രണ്ടര ലക്ഷം

ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി എത്തിക്കാനാണ് ബിഎസ്എന്‍എല്‍

ലക്ഷ്യമിടുന്നത്.

ഏറ്റവും കുറഞ്ഞ താരിഫ്

പ്ലാനില്‍ പദ്ധതി നല്‍കുമെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളം

പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനമുള്ള സംസ്ഥാനമാക്കി മാറ്റാണ് ബിഎസ്എന്‍എല്‍

ശ്രമിക്കുന്നതെന്നും ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍

ഡോ.പി ടി മാത്യു പറഞ്ഞു.ഒരു കോടി പത്തു ലക്ഷം മൊബൈല്‍ ഫോണ്‍ വരിക്കാരാണ്

ബിഎസ്എന്‍എല്ലിന് കേരളത്തിലുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News