വില ഉയരുന്നു, സിമൻറ്റ് കമ്പനികളുടെ ലാഭക്ഷമത കുറയുന്നു

കൽക്കരി, പെറ്റ് കോക്ക്, ഡീസൽ എന്നിവയുടെ വില വർധനവ് വ്യവസായത്തെ പ്രതിസന്ധിയിലാക്കി.

Update:2022-09-27 16:45 IST

സിമൻറ്റ് വില വർധിക്കുന്നുണ്ടെങ്കിലും സിമൻറ്റ് കമ്പനികളുടെ ലാഭക്ഷമത തുടർച്ചയായ രണ്ടാം ഇടിയുകയാണ്. 2022 -23 ൽ പ്രവർത്തന ലാഭം 15 % കുറഞ്ഞ് ടണ്ണിന് 900 -925 രൂപവരെ യാകുമെന്ന് ക്രിസിൽ റേറ്റിംഗ്‌സ് വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തന ലാഭം 9 % കുറഞ്ഞിരുന്നു.

കൽക്കരി, പെറ്റ് കോക്ക്, ഡീസൽ എന്നിവയുടെ വില വർധിച്ചതിനാൽ ശരാശരി ഉൽപ്പാദന ചെലവിലും വർധനവ് ഉണ്ടായി.
2022 -23 ആദ്യ പാദത്തിൽ സിമൻറ്റ് ഡിമാൻഡ് 17 % വർധിച്ചത് ഒരു പരിധി വരെ കമ്പനികൾക്ക് ആശ്വാസമായി. എങ്കിലും മുൻ വർഷത്തെ താഴ്ന്ന അടിത്തറയിൽ നിന്നാണ് കയറ്റം ഉണ്ടായത്. നടപ്പ് സാമ്പത്തിക വർഷം 8 -10 % ഡിമാൻഡ് വളർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വർഷം ഡിമാൻഡ് പ്രധാനമായും കൂടുന്നത് സർക്കാർ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ. നിന്നാണ്. വ്യാവസായിക, വാണിജ്യ ഡിമാൻഡും വർധിക്കുന്നുണ്ട്. ഭവന നിർമാണ മേഖലയിൽ നിന്ന് 5 % അധിക ഡിമാൻഡ് പ്രതീക്ഷിക്കുന്നു.
കിഴക്കേ ഇന്ത്യയിൽ 13 -14 % ഡിമാൻഡ് വർധനവ് ഉണ്ടാകും, മധ്യ -തെക്കേൻ മേഖലയിൽ 10 % വർധനവും പ്രതീക്ഷിക്കുന്നു.
സിമൻറ്റ് ഉൽപ്പാദനത്തിൽ വൈദ്യുതി, ഇന്ധന ചെലവുകൾ മൊത്തം ചെലവിൻറ്റെ 30 % വരെയാണ്. ഈ ഇനത്തിൽ ടണ്ണിന് 300 രൂപവരെ ചെലവ് വർധിക്കും.
സിമൻറ്റ് കമ്പനികൾക്ക് 3 -4 % വിലവര്ധനവ് വരുത്താൻ സാധിക്കുമെങ്കിലും ഉയർന്ന ഉൽപ്പാദന ചെലവ് മൂലം ലാഭക്ഷമത കുറയും. ഉയർന്ന നിലയിൽ നിന്ന് ഇന്ധന, പെറ്റ് കോക്ക് വിലകൾ കുറഞ്ഞത് കമ്പനികൾക്ക് ആശ്വാസമായി.
കഴിഞ്ഞ വർഷം സിമൻറ്റ് കമ്പനികൾ വികസനത്തിനായി 19000 കോടി രൂപയുടെ മൂലധന ചെലവ് നടത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം 27,000 കോടി രൂപയായി വർധിക്കും. ഇതും അധിക ബാധ്യത സൃഷ്ടിക്കുന്നു.
സിമൻറ്റ് വ്യവസായത്തിൽ ഏകീകരണം നടക്കുന്നതിനാൽ കമ്പനികളുടെ ബിസിനസ് പ്രൊഫൈൽ മെച്ചപ്പെടുന്നുണ്ട്.
രാംകോ സിമൻറ്റ്സ് വരുമാനം 2022 -23 ആദ്യപാദത്തിൽ 44 ശതമാനം വർധിച്ച് 1779.39 കോടി രൂപയായി. എങ്കിലും അറ്റാദായം 33 % കുറഞ്ഞ് 112.2 കോടി രൂപയായി. എ സി സി ലിമിറ്റഡ് വരുമാനം 15 % വർധിച്ച് 4521.26 കോടി രൂപയായി, എന്നാൽ ലാഭം 58 % 222.17 കോടി രൂപയായി.


Tags:    

Similar News