ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ സൗജന്യമില്ല, ചാര്‍ജിംഗ് വീട്ടിലാക്കി കാര്‍ ഉടമകള്‍
സ്പീഡ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കുറവ് പ്രശ്‌നമാകില്ലെന്ന് വാഹന ഉടമകള്‍
ഇലക്ട്രിക് കാര്‍ ചാര്‍ജിംഗിനുള്ള സൗജന്യം പിന്‍വലിച്ചതോടെ ചാര്‍ജിംഗ് സ്‌റ്റേഷനുകളിലെത്തുന്ന വണ്ടികളുടെ എണ്ണത്തില്‍ കുറവ്. സംസ്ഥാനത്ത് 250 കെ. എസ്. ഇ. ബി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഘട്ടം ഘട്ടമായി ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് പകുതി വരെ ചാര്‍ജിംഗ് സൗജന്യമായിരുന്നു. എന്നാല്‍ അതിന് ശേഷം വില ഈടാക്കി തുടങ്ങിയതോടെ വണ്ടികളുടെ എണ്ണം കുറഞ്ഞെന്ന് പാലരിവട്ടം സ്‌റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ പറഞ്ഞു.
ഇതിനു പുറമെ അനെര്‍ട്ടിന്റെ ചാര്‍ജിംഗ് സ്‌റ്റേഷനും എറണാകുളം ബോട്ട് ജെട്ടിക്കു സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ കമ്പനികളാണ് ചാര്‍ജിംഗ് സ്‌റ്റേഷന് വേണ്ട ഉപകരണങ്ങള്‍ നല്‍കിയിരിക്കുന്നത്. മുതല്‍ മുടക്ക് 5 ലക്ഷം രൂപവരും. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന സ്‌റ്റേഷനുകളില്‍, ചാര്‍ജ് ചെയ്യുന്നത് മുതല്‍ പണം അടക്കുന്നത് വരെ ആരുടെയും സഹായം ആവശ്യമില്ല. ഓരോ വാഹനത്തിന്റെയും ബാറ്ററി കപ്പാസിറ്റി അനുസരിച്ച് ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം. കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ക്യൂ പാലിക്കേണ്ടി വരും. ഒരേ സമയം രണ്ടു കാറുകള്‍ മാത്രമാണ് ചാര്‍ജ് ചെയ്യാന്‍ ഇപ്പോള്‍ കഴിയുന്നത്. ചാര്‍ജ് ചെയ്യുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഓഫ് ചെയ്ത് ലോക്ക് ചെയ്യണം. അതായത് കുടുംബവുമായി വരുന്നവര്‍ പുറത്തു ഇത്രയും സമയം കാത്തു നില്‍ക്കേണ്ടി വരും.
കേരളത്തിലെ പ്രമുഖ ഇലക്ട്രിക് കാര്‍ ഡീലര്‍മാരുടെ വില്‍പ്പന കേന്ദ്രങ്ങളിലും സ്പീഡ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഉണ്ട്. ഇത് കൂടാതെ വീടുകളില്‍ 15 ആമ്പ് സോക്കേറ്റ് വഴിയും ചാര്‍ജ് ചെയാം ഇതിനുള്ള പ്രത്യേക ചാര്‍ജിങ് സംവിധാനം കമ്പനികള്‍ കാറിനൊപ്പം നല്‍കുന്നുണ്ട്. ഈ സംവിധാനം വഴി 5 മുതല്‍ 6 മണിക്കൂര്‍ കൊണ്ട് സാവധാനം ലിതിയം ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്‌തെടുക്കാം. ബാറ്ററിയുടെ ആയുസിന് സ്ലോ ചാര്‍ജിങ് തന്നെയാണ് അഭികാമ്യം.
നിരന്തരം ദീര്‍ഘ ദൂരം ഓട്ടമില്ലാത്ത ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇന്നത്തെ ചാര്‍ജിങ് സ്‌റ്റേഷന്‍ സൗകര്യം മതിയാവുമെന്ന് തൃശൂര്‍ സ്വദേശിയും ടാറ്റാ നെക്‌സണ്‍ ഉടമയുമായ വില്‍സണ്‍ മാത്യു പറഞ്ഞു. ''ചാര്‍ജിങ് സ്‌റ്റേഷന്‍ ഇല്ലെന്ന ആശങ്ക ആസ്ഥാനത്താണ്. ഒരു ചാര്‍ജിന് 250 കിലോമീറ്റര്‍ വരെ ലഭിക്കുന്നുണ്ട്. ബ്രേക്ക് ചെയ്യുമ്പോള്‍ അധികമായി ബാറ്ററിയില്‍ സംഭരിക്കുന്ന റീജനറേറ്റിംഗ് എനര്‍ജിയും മുതല്‍കൂട്ടാണ്. ചാര്‍ജിംഗ് ഇപ്പോള്‍ ഒരു പ്രശ്‌നം അല്ല,'' വില്‍സണ്‍ പറയുന്നു.