സൗദി ലുലു ഗ്രൂപ്പിന് 15 വയസ്; സൂപ്പര്‍ ഫെസ്റ്റില്‍ വമ്പന്‍ ഡിസ്കൗണ്ട്; 10 ലക്ഷം റിയാലിന്റെ സമ്മാനങ്ങളും
രണ്ടര കോടി റിയാലിന്റെ ഡിസ്കൗണ്ട് നല്‍കും
ലുലു ഗ്രൂപ്പ് സൗദി അറേബ്യയില്‍ 15-ാം വാര്‍ഷികാഘോത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളുമായി സൂപ്പര്‍ ഫെസ്റ്റ് തുടങ്ങുന്നു. രാജ്യത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നാളെ ആരംഭിക്കുന്ന സൂപ്പര്‍ ഫെസ്റ്റ് ഡിസംബര്‍ 10 വരെയാണ്. വമ്പന്‍ ഡിസ്കൗണ്ടുകള്‍ക്ക് പുറമെ 10 ലക്ഷം റിയാലിന്റെ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് സൗദി അറേബ്യയുടെ റീട്ടെയില്‍ മേഖലയില്‍ മുന്നേറാന്‍ സ്വദേശികളും വിദേശികളുമടക്കമുള്ള ജനങ്ങള്‍ ഏറെ പിന്തുണ നല്‍കിയതായി സൗദി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡയരക്ടര്‍ ഷഹിം മുഹമ്മദ് പറഞ്ഞു. 15 വര്‍ഷങ്ങള്‍ പ്രധാനപ്പെട്ട നാഴികകല്ലാണ്. ജനങ്ങള്‍ നല്കുന്ന പിന്തുണ മുന്നോട്ടുള്ള വഴികളില്‍ പ്രചോദനമാണ്. അവര്‍ നല്കുന്ന സ്നേഹത്തിന് സൂപ്പര്‍ ഫെസ്റ്റിലെ ഡിസ്കൗണ്ടുകളിലൂടെയും സമ്മാനങ്ങളിലൂടെയും നന്ദി അറിയിക്കുന്നതായി ഷഹീം മുഹമ്മദ് പറഞ്ഞു.
രണ്ടര കോടി റിയാലിന്റെ ഡിസ്കൗണ്ട്
സൂപ്പര്‍ ഫെസ്റ്റിനോടനുബന്ധിച്ച് രണ്ടര കോടി റിയാലിന്റെ ഡിസ്കൗണ്ടുകളാണ് ലുല സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നല്‍കുന്നത്. ലുലു മാളുകളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാഷന്‍, ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണ്‍, ഹോം അപ്ലയന്‍സസ് തുടങ്ങിയ വിഭാഗങ്ങളില്‍ ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1,500 റിയാല്‍ വരെ സമ്മാനങ്ങള്‍ നേടുന്നതിനുള്ള അവസരങ്ങളാണ് ഇതോടൊപ്പം ഒരുക്കിയിരിക്കുന്നത്. 10 ലക്ഷം റിയാലിന്റെ സമ്മാനമാണ് ആകെ നല്‍കുന്നത്. വാര്‍ഷിക വില്‍പ്പനയുടെ ഭാഗമായി പ്രത്യേക ഉല്‍പ്പന്നങ്ങളും ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പനക്കെത്തിച്ചിട്ടുണ്ട്. മികച്ച ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ശ്രമിക്കുന്നതെന്നും സൂപ്പര്‍ ഫെസ്റ്റ് ജനങ്ങള്‍ക്ക് പുതിയ ഷോപ്പിംഗ് അനുഭവമാകുമെന്നും ലുലു ഗ്രൂപ്പ് ഡയരക്ടര്‍ ഷഹീം മുഹമ്മദ് വ്യക്തമാക്കി.