സ്വിഗി ഒരു കോളജ് ഐഡിയ, സൊമാറ്റോ പിറന്നത് ടൊമാറ്റോയില്‍ നിന്ന്; സി.ഇ.ഒമാര്‍ മനസു തുറന്നപ്പോള്‍

സഹസ്ര കോടികളുടെ ആസ്തിയുള്ള ഭക്ഷണ വിതരണ ഓണ്‍ലൈന്‍ കമ്പനികളാണ് ഇന്ന് സൊമാറ്റോയും സ്വിഗിയും

Update:2024-11-13 14:53 IST
സ്വിഗി സി.ഇ.ഒ ശ്രീഹര്‍ഷ മജേറ്റിക്ക് സ്വിഗി ആപ് മറന്നു കിടന്ന ഒരു കോളജ് ഐഡിയയായിരുന്നു. സൊമാറ്റോക്ക് സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍ ആദ്യം നല്‍കിയ പേര് ടൊമാറ്റോ എന്നായിരുന്നു. ഭക്ഷ്യ വിതരണ രംഗത്തെ അതികായരായ രണ്ടു കമ്പനികളുടെയും പുതിയ മുന്നേറ്റങ്ങള്‍ക്കിടയില്‍ സി.ഇ.ഒമാര്‍ മനസു തുറന്നത് ഇങ്ങനെ:

സ്വിഗിയുടെ വളര്‍ച്ച സി.ഇ.ഒയെ അമ്പരപ്പിച്ച അത്ഭുതം

കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ പഠിക്കുന്ന കാലത്താണ് സ്വഗി എന്നൊരു ആപ് തയാറാക്കി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തെക്കുറിച്ചൊരു ഐഡിയ മനസില്‍ മുള പൊട്ടിയതെന്ന് ശ്രീഹര്‍ഷ മജേറ്റി പറയുന്നു. പഠനം കഴിഞ്ഞതിനിടയില്‍ ആ ഐഡിയ തന്നെ മറന്നു പോയി. എന്നാല്‍ പിന്നീടൊരിക്കല്‍ വീണ്ടും വ്യത്യസ്തമായൊരു സന്ദര്‍ഭത്തില്‍ ആ ആശയം പൊടി തട്ടിയെടുക്കുകയായിരുന്നു. ശരിക്കും അതൊരു അപൂര്‍വതയാണ്. അവിടെ നിന്ന് ഇന്നു കാണുന്ന നിലയിലേക്ക് സ്വിഗി വളര്‍ന്നത് വലിയൊരു അത്ഭുതം തന്നെയാണെന്നും ശ്രീഹര്‍ജ മജേറ്റി പറയുന്നു. സ്വിഗി ഓഹരി വിപണികളില്‍ ലിസ്റ്റു ചെയ്തു കഴിഞ്ഞപ്പോള്‍ 11,327 കോടി രൂപയാണ് കമ്പനി മൂല്യം. 5,000ത്തോളം 
തൊഴിലാളികള്‍
 ഇന്ന് സ്വിഗിക്ക് കീഴിലുണ്ട്. ഐ.പി.ഒക്ക് ശേഷം 7.7 ശതമാനം ഉയര്‍ന്ന് 420 രൂപക്കാണ് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സ്വിഗി ഓഹരികളുടെ ലിസ്റ്റിംഗ് നടന്നത്. ഓഹരി കൈവശമുള്ള 500ഓളം ജീവനക്കാര്‍ ഇന്ന് കോടിപതികള്‍.

തക്കാളിയില്‍ നിന്ന് സൊമാറ്റോ

സൊമാറ്റോയെന്ന പേരു തന്നെ അവിചാരിതമായി രൂപപ്പെട്ടതാണെന്ന് സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍ പറയുന്നു. റസ്‌റ്റോറന്റ് വിവരങ്ങള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമുമായാണ് ഈ രംഗത്ത് കാലെടുത്തു വെച്ചത്. തക്കാളിയെ മനസില്‍ സങ്കല്‍പിച്ച് അന്ന് ടൊമാറ്റോ ഡോട്ട് കോം എന്നാണ് വെബ്‌സൈറ്റിന് പേരിട്ടത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ കോമഡി പരിപാടിയിലാണ് 
ദീപീന്ദര്‍
 ഗോയല്‍ ഇക്കാര്യം പറഞ്ഞത്. ദീപീന്ദറിനോട് കപില്‍ ചോദിച്ചു: ''പൊട്ടറ്റോ, ടോമാറ്റോ എന്നൊക്കെ ഞങ്ങള്‍ കേട്ടിട്ടുണ്ട്, എന്താണ് ഈ സൊമാറ്റോ? എന്താണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്?'' പൊട്ടിച്ചിരിയായിരുന്നു ആദ്യം മറുപടി. ടൊമാറ്റോ ഡോട്ട് കോം എന്ന് സ്ഥാപനത്തിന് പേരിടാന്‍ ഇറങ്ങിയെങ്കിലും അതിന്റെ ഡൊമൈന്‍ കിട്ടാതെ വന്നപ്പോഴാണ് അവിചാരിതമായി ടൊമാറ്റോയെ സൊമാറ്റോ ആയി പരിഷ്‌കരിച്ചതെന്ന് ഗോയല്‍ പറഞ്ഞു. ടൊമാറ്റോ (tomato)യിലെ ആദ്യ അക്ഷരം മാറ്റി സെഡ് (Z) വെച്ചു വായിച്ചു നോക്കി. അത് ബോധിച്ചു. അങ്ങനെ സൊമാറ്റോ പിറന്നു. 2021 ജൂലൈയിലാണ് സൊമാറ്റോ ഓഹരി വിപണിയില്‍ എത്തിയത്. 9,375 കോടി രൂപയുടേതായിരുന്നു ഐ.പി.ഒ.
Tags:    

Similar News