റിലയന്‍സിന്റെ കൈപിടിച്ച് ചൈനയുടെ 'ഷീയിന്‍' വീണ്ടും ഇന്ത്യയിലേക്ക്

ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 3 വര്‍ഷം മുമ്പ് കേന്ദ്രം ഷീയിന്‍ ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു

Update:2023-05-19 12:13 IST

Image:reliance/shein/fb

ഇന്ത്യയില്‍ നിരോധിച്ച് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം ചൈനീസ് ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡായ 'ഷീയിന്‍' റിലയന്‍സ് റീറ്റെയ്‌ലുമായി സഹകരിച്ച് രാജ്യത്തേക്ക് തിരിച്ചത്തുന്നു.

ആപ്പ് നിരോധനത്തില്‍ കുടുങ്ങി

ലഡാക്കിലെ ഗാല്‍വാനിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 2020ല്‍ ഷീയിന്‍ ആപ്പ് ഉള്‍പ്പെടെ പല ചൈനീസ് ആപ്പുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് ലോകത്തിലെ മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളിലൊന്നായ ഷീയിന്‍ 2020 ജൂണില്‍ ഇന്ത്യ വിടാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ഓണ്‍ലൈനായും ഓഫ്‌ലൈനായും

തിരിച്ചുവരവില്‍ റിലയന്‍സ് റീറ്റെയ്‌ലുമായി സഹകരിച്ച് ഷീയിന്‍ ബ്രാന്‍ഡിനായി ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ സജ്ജീകരിക്കാനും ഓണ്‍ലൈനില്‍ വില്‍പ്പന നടത്താനും കമ്പനി പദ്ധതിയുണ്ട്. റിലയന്‍സിന്റെ ഓണ്‍ലൈന്‍ വസ്ത്ര വില്‍പ്പന ശൃഖംലയായ 'അജിയോ' പ്ലാറ്റ്‌ഫോമം വഴി വില്‍ക്കാനാണ് സാധ്യത.

റിലയന്‍സ് റീറ്റെയ്‌ലുമായുള്ള പങ്കാളിത്തത്തില്‍ ഷീയിന്‍ ബ്രാന്‍ഡ് വസ്ത്രങ്ങളുടെ ആഗോള, പ്രാദേശിക ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ക്കായി തുണിത്തരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ലഭ്യമാക്കാന്‍ സാധ്യതയുണ്ട്. പങ്കാളിത്തത്തില്‍ സോഴ്സിംഗ്, നിര്‍മാണം, വില്‍പ്പന എന്നിവ ഉള്‍പ്പെടും.


Tags:    

Similar News