ക്ലൗഡ് ടെലിഫോണി: ബിസിനസ് കോളുകള്‍ ഇനി ചുരുങ്ങിയ ചെലവില്‍ ചെയ്യാം
ബിസിനസ് ആവശ്യത്തിനുള്ള അനുയോജ്യമായ പാക്കേജ് തെരഞ്ഞെടുത്ത്, ആശയവിനിമയം ചെലവ് കുറഞ്ഞ രീതിയില്‍ നടത്താന്‍ ഇത് സഹായിക്കുന്നു
ക്ലൗഡ് സൊല്യൂഷന്‍സിലൂടെ ഫലപ്രദമായ ആശയവിനിമയ സംവിധാനം ബിസിനസുകള്‍ക്ക് വാഗ്ദാനം ചെയ്യുകയാണ് ക്ലൗഡ് കോളിംഗ് / ക്ലൗഡ് ടെലിഫോണി. ബിസിനസുകളെ ശാക്തീകരിക്കാനും ഉപഭോക്തൃ ആശയവിനിമയത്തെ ശക്തിപ്പെടുത്താനുമുള്ള ലളിതമായ നൂതനവും ആകര്‍ഷകവുമായ ആശയവിനിമയ സാങ്കേതികതയാണിത്.
ക്ലിക്ക് ടു കോള്‍, വര്‍ച്യുല്‍ നമ്പറുകള്‍, നമ്പര്‍ മാസ്‌കിംഗ്, ടോള്‍ഫ്രീ നമ്പര്‍, മള്‍ട്ടി ലെവല്‍ ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് (IVR), ട്രാക്കിങ്, മിസ്ഡ് കോള്‍ സര്‍വീസ്, കോള്‍ സെന്റര്‍ ആക്ടിവിറ്റീസ്, ഇ കൊമേഴ്‌സ് കോള്‍സ്, പേര്‍സണലൈസ്ഡ് കോള്‍, ബള്‍ക്ക് കോള്‍, വോയിസ് ബോട്ട് തുടങ്ങിയവ വളരെ കാര്യക്ഷമമായും അനായാസമായും നിര്‍വഹിക്കാന്‍ ക്ലൗഡ് കോളിംഗ് ബിസിനസുകളെ സഹായിക്കുന്നു.
ക്ലൗഡ് കോളിംഗ് തെരഞ്ഞെടുക്കുന്നതിന്റെ ഏറ്റവും പ്രയോജനം അത് കരുത്തുറ്റതാണെന്നു മാത്രമല്ല ചെലവ് കാര്യമായി ലാഭിക്കാം എന്നതുമാണ്. കോണ്‍ഫിഗറേഷന്‍, അപ്‌ഗ്രേഡുകള്‍, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകളും ബുദ്ധിമുട്ടുകളും ഉപയോക്താക്കള്‍ക്ക് ഉണ്ടാകുന്നില്ല. മാത്രമല്ല, യന്ത്രസാമഗ്രികള്‍ മുതലായ നൂലാമാല ഓണ്‍ സൈറ്റ് പ്രശ്‌നങ്ങള്‍ ഇല്ലേയില്ല. മികച്ച സുരക്ഷ, വേഗത്തിലും എളുപ്പത്തിലുള്ള ഉപയോഗം, തടസ്സമില്ലാത്ത ആശയവിനിമയം, വിദൂരതയില്‍ നിന്നുള്ള ആക്‌സസ് സൗകര്യം എന്നിവയും പ്രത്യേകതയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വോയ്‌സ് വിശകലനം, ഓട്ടോമേറ്റഡ് അസിസ്റ്റന്റുമാരുമായുള്ള വോയ്‌സ് കോണ്ടാക്ട്‌സ് തുടങ്ങിയവയും ക്ലൗഡ് ടെലിഫോണിയുടെ സവിശേഷതകളാണ്.
ക്ലൗഡ് കോളിംഗ് സേവനങ്ങള്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്ന ക്ലൗഡ് ടെലിഫോണി പാക്കേജുകളില്‍ ലഭ്യമാണ്. നമുക്കാവശ്യമുള്ള പാക്കേജ് തെരഞ്ഞെടുത്ത് സബ്‌സ്‌െ്രെകബ് ചെയ്താല്‍ മാത്രം മതി. നമ്മള്‍ തെരഞ്ഞെടുക്കുന്ന സര്‍വീസ് പ്രൊവൈഡര്‍മാര്‍ സാങ്കേതിക സപ്പോര്‍ട്ടും സര്‍വീസും പരിപാലനവുമെല്ലാം നിര്‍വഹിച്ചുകൊള്ളും. കേരളത്തില്‍ ടാറ്റ, എയര്‍ടെല്‍ അടക്കമുള്ള മുന്‍നിര ടെലികോം കമ്പനികള്‍ ക്ലൗഡ് ടെലിഫോണി സേവനം നല്‍കുന്നുണ്ട്.
ക്ലൗഡ് സേവനമായതിനാല്‍ കമ്പനികള്‍ക്ക് ഡാറ്റ മുഴുവന്‍ ക്ലൗഡില്‍ സംഭരിക്കാന്‍ സാധിക്കുന്നു. ഡാറ്റ ഒരിക്കലും നഷ്ടമാകുമെന്ന് പേടിക്കേണ്ടതുമില്ല. അതുപോലെ ഡാറ്റായുടെ നിയന്ത്രണവും ഉപയോഗവും എളുപ്പമാക്കുന്നു.മികച്ച ഉപഭോക്തൃ പിന്തുണ നല്‍കാന്‍ ബിസിനസ്സുകളെ സഹായിക്കുന്ന സൊല്യൂഷനാണ് ക്ലൗഡ് ടെലിഫോണിയെന്ന് നിസംശയം പറയാം. മികച്ച ബിസിനസ് ആശയവിനിമയ സജ്ജീകരണമാണ് ക്ലൗഡ് ടെലിഫോണി പ്ലാറ്റ്‌ഫോമില്‍ ബിസിനസുകള്‍ക്ക് ലഭിക്കുന്നത്. വിദൂര ജോലി പ്രാപ്തമാക്കുക, ചെലവ് കുറയ്ക്കുക, ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക തുടങ്ങി കാര്യക്ഷമവും നിയന്ത്രിതവും ചിട്ടയായതുമായ ആശയവിനിമയം ക്ലൗഡ് കോളിംഗ് സാധ്യമാക്കുന്നു.
ദിലീപ് സേനാപതി(ഐടി, കമ്യൂണിക്കേഷന്‍സ് & മാനേജ്‌മെന്റ് മേഖലയില്‍ പ്രൊഫഷണലാണ് ലേഖകന്‍ dileep.senapathy@gmail.com)