കൽക്കരി ക്ഷാമം രൂക്ഷം, വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിൽ

ഉപഭോക്താക്കൾ അടിസ്ഥാന വിലയെക്കാൾ 340% അധികം നൽകേണ്ടി വരുന്നു

Update: 2022-03-28 13:38 GMT

Representation

കൽക്കരി ക്ഷാമം രൂക്ഷമായതോടെ വൈദ്യുതി ഉൽപാദകരും, ലോഹ നിർമാണ കമ്പനികളും കൽക്കരി ലഭിക്കാനായി നെട്ടോട്ടമോടുകയാണ്. ലോകത്തെ ഏറ്റവും കൂടുതൽ കൽക്കരി ഉൽപാദിപ്പിക്കുന്ന പ്രമുഖ പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യ യുടെ അടുത്ത കാലത്ത് നടന്ന ലേലങ്ങളിൽ കൽക്കരി ഉപഭോക്‌തൃ കമ്പനികൾ അടിസ്ഥാന വിലയുടെ 340% അധികം നൽകിയാണ് ഉൽപന്നം വാങ്ങിയത്.

കേന്ദ്ര വൈദ്യതി മന്ത്രാലയം വിവിധ സംസ്ഥാനങ്ങളോട് ആവശ്യത്തിന് കൽക്കരി ഉണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വൈദ്യുതി ഉൽപാദന കേന്ദ്രങ്ങിൽ 67 ദശലക്ഷം ടൺ കൽക്കരി വേണ്ടതിന്റെ 38 % മാത്രമാണ് സ്റ്റോക്ക് ഉള്ളത്. ആഭ്യന്തര കൽക്കരി ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപാദിപ്പിക്കുന്ന 150 വൈദ്യുതി പദ്ധതികളാണ് ഉള്ളത്. റഷ്യൻ -യുക്രയ്ൻ യുദ്ധം തുടരുന്നതിനാൽ റഷ്യയിൽ നിന്നുള്ള കൽക്കരി രാജ്യങ്ങൾ വേണ്ടന്ന് വെക്കുന്നതും പ്രകൃതി വാതക വില വർധിക്കുന്നതും കൽക്കരിയുടെ വില വർധനവിന് കാരണമാകുന്നു. 14 സ്വതന്ത്ര വൈദ്യുത പദ്ധതികൾക്ക് ആവശ്യമായ കൽക്കരി ഇറക്കുമതി ചെയ്യുകയാണ്. അവർക്ക് നിലവിൽ ശരാശരി വേണ്ട 4 മെട്രിക്ക് ടൺ കൽക്കരിയുടെ സ്ഥാനത്ത് അതിന്റെ 40 % മാത്രമാണ് സ്റ്റോക്ക് ഉള്ളത്.

നിലവിൽ ആസ്‌ട്രേലിയ യിൽ നിന്നോ ഇന്തോനേഷ്യ യിൽ നിന്നോ ഇറക്കുമതി ചെയ്യുന്ന കൽക്കരിക്ക് ആഭ്യന്തര വിപണിയെക്കാൾ ഇരട്ടി ലേക്ക് നൽകേണ്ടി വരും. 6000 ചൂട് മൂല്യം (heat value) ഉള്ള കൽക്കരിക്ക് ടണ്ണിന് 153.70 ഡോളറാണ് ഇന്ത്യയിലെ വില.

ഇന്ത്യയിൽ 70 ശതമാനവും വൈദ്യുതി ഉല്പാദിപ്പിക്കുന്നത് കൽക്കരി ഇന്ധനം ഉപയോഗിച്ചാണ്. വേനൽ കാലത്ത് വൈദ്യുതി ഉപഭോഗം കൂടുന്നതിനാൽ കൽക്കരിയുടെ ദൗർലബ്യം രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കും.


Tags:    

Similar News