രണ്ടു മാസം കൊണ്ട് മൂല്യം ഇരട്ടിയാക്കി ക്രെഡ്
200 ദശലക്ഷം ഡോളര്‍ കൂടി ഫണ്ട് നേടാനുള്ള ശ്രമത്തിലാണ് ക്രെഡിറ്റ് കാര്‍ഡ് ബില്‍ സംബന്ധിച്ച സേവനങ്ങള്‍ നല്‍കുന്ന ഈ സ്റ്റര്‍ട്ടപ്പ്
രണ്ടു മാസം കൊണ്ട് മൂല്യം ഇരട്ടിയാക്കി, ഇന്ത്യയുടെ പുതിയ യൂണികോണ്‍ കമ്പനിയായിരിക്കുകയാണ് ക്രെഡ്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്റ് നടത്താനും മാനേജ് ചെയ്യാനും സഹായിക്കുകയും ഇടപാടുകള്‍ക്ക് റിവാര്‍ഡ് നല്‍കുകയും ചെയ്യുന്ന ആപ്ലിക്കേഷനാണ് ഈ സ്റ്റാര്‍ട്ടപ്പ് നല്‍കുന്നത്. നിലവില്‍ രണ്ട് ശതകോടി ഡോളര്‍ (ഏകദേശം 7256.5 കോടി രൂപ) മൂല്യമാണ് കമ്പനിക്ക് കണക്കാക്കിയിരിക്കുന്നത്. രണ്ടു മാസം മുമ്പ് 800 ദശലക്ഷം ഡോളരായിരുന്നു മൂല്യം. കുനാല്‍ ഷാ തുടക്കമിട്ട സ്റ്റാര്‍ട്ടപ്പില്‍ ഡിഎസ്ടി ഗ്ലോബല്‍, സെകോയ കാപിറ്റല്‍, റിബ്ബിറ്റ് കാപിറ്റല്‍ തുടങ്ങിയവ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ തന്നെ 200 ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപം നേടാനാണ് ശ്രമം.
2018 ല്‍ ആരംഭിച്ച ക്രെഡ് ഇതിനകം തന്നെ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. 5.9 ദശലക്ഷം ഉപയോക്താക്കള്‍ കമ്പനിക്കുണ്ടെന്നാണ് പറയുന്നത്. ആകെ നടക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ബില്‍പേമെന്റുകളില്‍ 20 ശതമാനവും ക്രെഡ് വഴിയാണെന്നും കമ്പനി അവകാശപ്പെടുന്നു.