ക്രൂഡ് ഓയിൽ വീണ്ടും ബുള്ളിഷാകുമോ? ഒപെക് ഉൽപ്പാദനം വെട്ടിക്കുറച്ചു
ബ്രെൻറ്റ് ക്രൂഡ് 94.07 ഡോളറിലേക്ക് ഉയർന്നു, ഇറക്കുമതി ചെലവ് ഉയരും;
എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ സംഘടനായ ഒപെക് (OPEC) എണ്ണ ഉൽപ്പാദനം പ്രതിദിനം ഉൽപ്പാദനം രണ്ടു ദശലക്ഷം വീപ്പകൾ കുറയ്ക്കാൻ തീരുമാനിച്ചതോടെ ക്രൂഡ് ഓയിൽ വില കയറാൻ തുടങ്ങിയിട്ടുണ്ട്. ഇതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില വർധിച്ചു തുടങ്ങിയിട്ടുണ്ട്. ബ്രെൻറ്റ് ക്രൂഡ് 94.07 ഡോളറിലേക്ക് ഉയർന്നു, അമേരിക്കൻ ക്രൂഡ് ഓയിൽ വില 88.31 ഡോളറായി ഉയര്ന്നു.
ഒപെക് രാജ്യങ്ങൾ ഉൽപ്പാദനം വെട്ടികുറക്കാൻ തീരുമാനിച്ചതോടെ ക്രൂഡ് ഓയിൽ വില മൂന്നാഴ്ചയിൽ ഏറ്റവും ഉയരത്തിൽ എത്തി. ഉൽപ്പാദനം വെട്ടിചുരുക്കാനുള്ള നീക്കം സൗദി അറേബ്യ പിന്തുണക്കുന്ന ഒപെക് രാജ്യങ്ങളും പാശ്ചാത്യ രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര വിള്ളൽ വർധിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ ക്രൂഡ് ഓയിൽ വില വർധനവ് ഉണ്ടായാൽ അത് ദുർബലമായ ആഗോള സമ്പദ് വ്യവസ്ഥക്ക് കനത്ത പ്രഹരം ഏല്പിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങൾ കരുതുന്നു. ആഗോള മാന്ദ്യ ഭീതിയിലാണ് ലോക രാഷ്ട്രങ്ങൾ. ശീതകാലം അടുക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് കൂടുതൽ വാതകം ആവശ്യമായി വരും.
ക്രൂഡ് ഓയിൽ വില 139 ഡോളർ വരെ 2022 മാർച്ചിൽ ഉയർന്നിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ഭീതിയിൽ കഴിഞ്ഞ മാസങ്ങളിൽ വില ഇടിഞ്ഞു. നിലവിൽ എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ തീരുമാനിച്ചതിനാൽ വരും ദിവസങ്ങളിൽ വില വർധനവ് പ്രതീക്ഷിക്കാം.
രണ്ടു ദശലക്ഷം ബാരൽ ഉൽപ്പാദനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും യഥാർത്ഥ കുറവ് പ്രതിദിനം 1 ദശലക്ഷം ബാരലായിരിക്കുമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അഭിപ്രായപ്പെട്ടു.
ഡിസംബർ ജനുവരി മാസത്തോടെ യൂറോപ്യൻ രാഷ്ട്രങ്ങൾ റഷ്യൻ എണ്ണക്ക് ഉപരോധം ഏർപെടുത്തുന്നത് പ്രാബല്യത്തിൽ വരുന്നതോടെ ക്രൂഡ് ഓയിൽ പ്രതിസന്ധി വർധിക്കാൻ സാധ്യതുണ്ട്. ഉപരോധം 2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ലഭ്യത വിപണിയിൽ കുറയാൻ കാരണമാകുമെന്ന് കണക്കുകൂട്ടൽ.
ക്രൂഡ് ഓയിൽ വില (Crude Oil Price) വർധനവ് ഇന്ത്യ, ചൈന തുടങ്ങി എണ്ണ ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കും. ഒപെക് നീക്കം ആഗോള പണപ്പെരുപ്പം വർധിപ്പിക്കുമെന്ന് മിക്ക രാജ്യങ്ങളും ഭയപ്പെടുന്നു.
ക്രൂഡ് ഓയിൽ ഉൽപ്പാദനം കുറഞ്ഞാലും പണപ്പെരുപ്പം, ആഗോള മാന്ദ്യ ഭീതിൽയിൽ വില വർധനവിന് സാധ്യത കുറവാണെന്ന് നിരീക്ഷകർ കരുതുന്നു. എം സി എക്സിൽ ക്രൂഡ് ഓയിൽ 0.21 % ഉയർന്ന് ബാരലിന് 7180 രൂപയായി.