ബിസിനസ് കേരളത്തിന്റെ ആഘോഷരാവായി ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്
ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു
കേരളത്തിലെ ബിസിനസ് ലോകത്തിന്റെ ആഘോഷരാവായി മാറി പതിനഞ്ചാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്. അറിവ് പകര്‍ന്നും മികവിനെ ആദരിച്ചും നെറ്റ്‌വര്‍ക്കിംഗിലൂടെ പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിച്ചും മലയാളി സംരംഭകര്‍ ഇവിടെ സംഗമിച്ചു.
കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ആതിഥ്യമേകിയത് സംസ്ഥാനത്തെ ഏറ്റവും വലിയ ബിസിനസ് അവാര്‍ഡ്ദാന ചടങ്ങിനാണ്. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാഥിതിയായി.
പുരസ്‌കാരനിറവില്‍ ഇവര്‍
വിവിധ മേഖലകളില്‍ വിജയം വരിച്ച് സംരംഭകലോകത്തിന് മാതൃകയായ സംരംഭകര്‍ക്ക് അടക്കം ആറ് അവാര്‍ഡുകള്‍ നല്‍കി. 'ധനം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്' ഇന്‍ഫോസിസ് സ്ഥാപകാംഗവും മുന്‍ വൈസ് ചെയര്‍മാനും നിലവില്‍ ആക്‌സിലര്‍ വെഞ്ച്വേഴ്‌സിന്റെ ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണനും ധനം ചെയ്ഞ്ച് മേയ്ക്കര്‍ അവാര്‍ഡ് കുടുംബശ്രീ മിഷനു വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുകുമാരി ഐ.എ.എസ്സും ഏറ്റുവാങ്ങി.
ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (FACT) ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ കിഷോര്‍ റുംഗ്തയാണ് 'ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്'. 'ധനം എസ്.എം.ഇ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം പോപ്പീസ് ബേബി കെയര്‍ പ്രോഡക്റ്റ്സ് സി.എം.ഡി ഷാജു തോമസിന്. സേവന മെഡിനീഡ്സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ബിനു ഫിലിപ്പോസ്, 'ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍' ആയി.
'ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ അവാര്‍ഡ്' ജെന്‍ റോബോട്ടിക്സിന്റെ സാരഥികളായ നിഖില്‍ പി. എന്നിവര്‍ ഏറ്റുവാങ്ങി. പ്രമുഖ ധനകാര്യ വിദഗ്ധന്‍ വേണുഗോപാല്‍.സി.ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ജ്യോതി ലാബ്സ് സ്ഥാപകനായ എം.പി രാമചന്ദ്രന്റെ ജീവചരിത്രം 'വൈറ്റ് മാജിക്' എന്ന ധനം പുറത്തിറക്കുന്ന പുസ്തകം ഇന്‍ഫോസിസ് സ്ഥാപകാംഗവും മുന്‍ വൈസ് ചെയര്‍മാനും നിലവില്‍ ആക്‌സിലര്‍ വെഞ്ച്വേഴ്‌സിന്റെ ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പ്രകാശനം നടത്തി.