വാക്ക് പാലിച്ച് ബെസോസ്! സംഭാവനകള്‍ക്ക് ശേഷം ഓഹരികൈമാറ്റത്തിലൂടെ 170 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

ബഹിരാകാശയാത്രയ്ക്ക് ശേഷം നല്‍കാമെന്നേറ്റ സംഭാവനകള്‍ ഒന്നൊന്നായി നിര്‍വഹിച്ച് ബെസോസ്.

Update:2021-09-03 19:45 IST

ആമസോണ്‍ ഡോട്ട്‌കോമിന്റെ ഓഹരി കൈമാറ്റത്തിലൂടെ 170 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ബെസോസ്. നേരത്തെ തന്നെ പദ്ധതിയിട്ടിരുന്ന തന്റെ ബഹിരാകാശയാത്രയ്ക്ക് ശേഷം നടത്താനിരിക്കുന്ന സംഭാവനകള്‍ ബെസോസ് പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് 2000ത്തില്‍ ജെഫ് ബെസോസ് ആരംഭിച്ച ബ്ലൂ ഒറിജിന്റെ ആദ്യയാത്ര ജൂലൈയില്‍ നടത്തിയതിന്‌ശേഷം സംഭാവനകളെല്ലാം ഒന്നൊന്നായി നിറവേറ്റുകയാണ് ടെക് ലോകത്തെ ഈ ഹീറോ.

സിഎന്‍എന്‍ പൊളിറ്റിക്കല്‍ കോണ്‍ട്രിബ്യൂട്ടറും ഡ്രീം കോര്‍പ്‌സിന്റെ സ്ഥാപകനുമായ വാന്‍ ജോണ്‍സിനും ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളെ പിന്തുണയ്ക്കാന്‍ ഹായിക്കുന്ന വേള്‍ഡ് സെന്‍ട്രല്‍ കിച്ചണുമായി സഹകരിച്ച ഷെഫ് ജോസ് ആന്‍ഡ്രസിനും 100 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ബെസോസ് പറഞ്ഞിരുന്നു. നല്‍കിയ വാക്ക് തെല്ലുപോലും വൈകാതെ ബെസോസ് പാലിക്കുകയും ചെയ്തിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് സ്മിത് സോണിയന്‍ നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയത്തിന് 200 മില്യണ്‍ ഡോളറാണ് ബെസോസ് നല്‍കിയത്. ബഹിരാകാശ പഠനത്തിന് സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബെസോസ് ലേണിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിനാണിത്.
ഇതെല്ലാം നടത്തി ആമസോണ്‍ ഓഹരികളിലെ തന്റെ ഓഹരികളില്‍ നിന്നും 172 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്‌റ്റോക്കളാണ് ബെസോസ് കൈമാറ്റം ചെയ്തത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ജൂണ്‍ വരെ 230 മില്യണ്‍ ഡോളര്‍ ഓഹരികളാണ് ബെസോസ് കൈമാറ്റം ചെയ്തത്. ബ്ലൂംബെര്‍ഗ് കോടീശ്വരപ്പട്ടിക പ്രകാരം 200 ബില്യണാണ് ബെസോസിന്റെ നിലവിലെ ആസ്തി.


Tags:    

Similar News