ജീവനക്കാര്‍ക്കുള്ള കോവിഡ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഇ-കൊമേഴ്സ് കമ്പനികള്‍

Update: 2020-07-20 12:20 GMT

ഇ-കൊമേഴ്സ് കമ്പനികള്‍ ജീവനക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. 50000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് ക്ലെയിം  നല്‍കുന്ന പോളിസികളാണ് ഭൂരിഭാഗം സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാര്‍ക്കായി ഏറ്റെടുത്തിരിക്കുന്നത്.

ഫ്ളിപ്കാര്‍ട്, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, ആമസോണ്‍ എന്നീ കമ്പനികളുടേതാണ് തീരുമാനം. ഡെലിവറി ജീവനക്കാര്‍, പ്രാദേശിക കച്ചവടക്കാര്‍, വിതരണ ശൃംഖലയിലെ അനുബന്ധ കമ്പനികള്‍ എന്നിവര്‍ക്ക് ആരോഗ്യ സുരക്ഷയും വേതന സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ളതാണ് പോളിസികള്‍. പേ റോളില്‍ ഉള്ള സ്ഥിരം ജീവനക്കാര്‍ക്കു മാത്രമല്ല താല്‍ക്കാലികക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിക്ക് 2500 രൂപയാണ് പ്രീമിയം തുക.

ലോകത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മൂന്നാമത്തെ രാജ്യമായ ഇന്ത്യയില്‍ വന്‍ പദ്ധതികള്‍ സ്വന്തമായുള്ള ഇ-കൊമേഴ്സ് കമ്പനികളിലെ ജീവനക്കാര്‍ക്കിടയിലെ ഭീതി അകറ്റാന്‍ ഇന്‍ഷുറന്‍സ് ഉപകരിക്കുമെന്നാണ് പ്രതീക്ഷ. ഫ്ളിപ്കാര്‍ട്ട് 1.2 ലക്ഷം പേര്‍ക്കാണ് ആരോഗ്യ പരിരക്ഷ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആമസോണിലെ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ 14 ദിവസം ശമ്പളത്തോടെ അവധി ലഭിക്കും. 25 ദശലക്ഷം ഡോളറിന്റെ ദുരിതാശ്വാസ പദ്ധതിയും ആമസോണ്‍ ഏറ്റെടുത്തിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News