കനത്ത ഫീസും വിലപ്പെട്ട സമയവും പാഴാക്കി പഠിക്കാന്‍ പോകും മുമ്പ് ആദ്യം ഉറപ്പുവരുത്തേണ്ടത് യൂണിവേഴ്‌സിറ്റികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അംഗീകാരം തന്നെയാണ്. അംഗീകാരമില്ലാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 24 യൂണിവേഴ്‌സിറ്റികള്‍ വ്യാജമാണെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) കണ്ടെത്തിയിട്ടുള്ളത്. മാനവശേഷി വകുപ്പുമന്ത്രി സത്യപാല്‍ സിംഗ് ഇന്നലെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചതാണിത്.
വ്യാജ യൂണിവേഴ്‌സിറ്റികളില്‍ രണ്ടെണ്ണത്തിന് നോട്ടീസും അയച്ചുകഴിഞ്ഞു. ഇതില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഐഐപിഎമ്മും ഉണ്ട്. യുജിസി നേരത്തെ തന്നെ ഈ സ്ഥാപനത്തിന് അംഗീകാരമില്ലെന്ന മുന്നറിയിപ്പ് വെബ്‌സൈറ്റിലൂടെ കൊടുത്തിരുന്നു.
ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ വ്യാജയൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. 24 എണ്ണത്തിന്റെ ലിസ്റ്റില്‍ ഒരെണ്ണം കേരളത്തില്‍ നിന്നുമുണ്ട്. ഇവ കൂടാതെ രാജ്യത്ത് 279ഓളം വ്യാജ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അംഗീകാരമില്ലാത്ത എന്‍ജിനീയറിംഗ് കോളെജുകളുടെ പേരുകള്‍ എഐസിറ്റിഇ പുറത്തുവിട്ടിരുന്നു.
ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത എന്‍ജിനീയറിംഗ് കോളെജുകള്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലാണ്. രാജ്യത്തിന്റെ തലസ്ഥാനത്ത് പോയി ഉയര്‍ന്ന ഫീസും കൊടുത്ത് ഏറെ പ്രതീക്ഷയോടെ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മൂല്യം ഉണ്ടാകില്ല.
പുതിയ അധ്യയനവര്‍ഷത്തില്‍ പ്രവേശനം നേടും മുമ്പ് യുജിസിയുടെയും എഐസിറ്റിയുടെയും വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വ്യാജ സ്ഥാപനങ്ങളുടെ ലിസ്റ്റ് പരിശോധിക്കുകയും സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയും ചെയ്യുക.
യു.ജി.സിയില്‍ നിന്ന് ലീഗല്‍ നോട്ടീസ് അയച്ച വ്യാജ യൂണിവേഴ്‌സിറ്റികള്‍
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് & മാനേജ്‌മെന്റ്, ഡല്‍ഹി (ഐഐപിഎം)
- ബയോ-കെമിക് എഡ്യുക്കേഷന്‍ ഗ്രാന്റ്‌സ് കമ്മീഷന്‍ , വെസ്റ്റ് ബംഗാള്‍
യുജിസി കണ്ടെത്തിയ വ്യാജ യൂണിവേഴ്‌സിറ്റികള്‍
- മൈഥിലി യൂണിവേഴ്‌സിറ്റി/വിശ്വവിദ്യാലയ, ബീഹാര്‍
- കൊമേഴ്‌സ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ഡല്‍ഹി
- യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി
- വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി
- എഡിആര്‍ സെന്‍ട്രിക് ജുറീഡീഷ്യല്‍ യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹി
- വിശ്വകര്‍മ്മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്, ഡല്‍ഹി
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് & എന്‍ജിനീയറിംഗ്, ഡല്‍ഹി
- ആദ്ധ്യാത്മിക് വിശ്വവിദ്യാലയ (സ്പിരിച്വല്‍ യൂണിവേഴ്‌സിറ്റി), ഡല്‍ഹി
- ബദഗാന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ സൊസൈറ്റി, കര്‍ണ്ണാടക
- സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, കേരള
- രാജാ അറബിക് യൂണിവേഴ്‌സിറ്റി, മഹാരാഷ്ട്ര
- ശ്രീബോധി അക്കാഡമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍, പുതുച്ചേരി
- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ & റിസേര്‍ച്ച്, കൊല്‍ക്കട്ട
- വാരണശേയ സാന്‍സ്‌ക്രിറ്റ് വിശ്വവിദ്യാലയ വാരണാസി, ഡല്‍ഹി
- മഹിളാ ഗ്രാം വിദ്യാപീത്/ വിശ്വവിദ്യാലയ (വിമന്‍സ് യൂണിവേഴ്‌സിറ്റി), ഉത്തര്‍ പ്രദേശ്
- ഗാന്ധി ഹിന്ദി വിദ്യാപീത്, അലഹബാദ്
- നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി, അലിഗാര്‍, ഉത്തര്‍ പ്രദേശ്
- ഉത്തര്‍ പ്രദേശ് വിശ്വവിദ്യാലയ, ഉത്തര്‍ പ്രദേശ്
- മഹാറാണ പ്രതാപ് ശിക്ഷാ നികേതന്‍ വിശ്വവിദ്യാലയ, ഉത്തര്‍ പ്രദേശ്
- ഇന്ദ്രപ്രസ്ഥ ശിക്ഷ പരിഷത്, നോയ്ഡ
- നബഭാരത് ശിക്ഷാ പരിഷത്, റൂര്‍ക്കെല
- നോര്‍ത്ത് ഓറീസ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ & ടെക്‌നോളജി, ഒഡീസ
- നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി, ഉത്തര്‍ പ്രദേശ്
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, കൊല്‍ക്കട്ട
(യൂണിവേഴ്‌സിറ്റികളുടെ പേരുകള്‍ യു.ജി.സി വെബ്‌സൈറ്റില്‍ നിന്ന് എടുത്തിട്ടുള്ളതാണ്)