ഏറ്റവും ഡിമാന്റുള്ള ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഏതൊക്കെ?

Update:2020-05-05 17:31 IST

ഇന്ത്യക്കാര്‍ തങ്ങളുടെ കമ്യൂണിക്കേഷന്‍ സ്‌കില്ലുകള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന തിരക്കിലാണ്. ഒപ്പം ബിസിനസ് ഫണ്ടമെന്റല്‍ കോഴ്‌സുകളും പഠിക്കുന്നു. എന്നാല്‍ യു.എസിലുള്ളവര്‍ ക്രിയാത്മകമായ സ്‌കില്ലുകളാണ് വളര്‍ത്താന്‍ ശ്രമിക്കുന്നത്. സ്പാനിഷ് ആളുകള്‍ കൂടുതലായി പിയാനോ പഠിക്കുമ്പോള്‍ കോവിഡിന്റെ രൂക്ഷത അനുഭവിച്ച ഇറ്റാലിക്കാര്‍ക്ക് പ്രിയം ഗിത്താറും കോപ്പിറൈറ്റിംഗും ആണ്. ലോകം ഈ ലോക്ഡൗണ്‍ സമയം ഫലപ്രദമായി വിനിയോഗിച്ച് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്യുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോം ആയ യൂഡെമി പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. ലോകം എന്തൊക്കയാണ് വീട്ടിലിരുന്ന് പഠിച്ചത് എന്നതാണ് റിപ്പോര്‍ട്ടിലെ വിഷയം. ഈ രംഗത്തെ പ്രമുഖരായ യൂഡെമിയുടെ റിപ്പോര്‍ട്ട് ആയതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും ഡിമാന്റുള്ള ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഏതൊക്കെയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍:

$ യഡെമിയുടെ പുതിയ കോഴ്‌സുകളിലേക്കുള്ള എന്റോള്‍മെന്റ് 425 ശതമാനം കൂടി.

$ യു.എസില്‍ ക്രിയാത്മകമായ സ്‌കില്ലുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള കോഴ്‌സുകളുടെ ഡിമാന്റ് കുതിച്ചുയര്‍ന്നു. അഡോബ് ഇല്യുസ്‌ട്രേറ്റര്‍ കോഴ്‌സിന്റെ ഡിമാന്റ് 326 ശതമാനമാണ് ഉയര്‍ന്നത്.

$ ഇന്ത്യക്കാര്‍ കൂടുതല്‍ പ്രായോഗികമായ സ്‌കില്ലുകള്‍ വര്‍ധിപ്പിക്കുന്നതിനാണ് സമയം കണ്ടെത്തിയത്. കമ്യൂണിക്കേഷന്‍ സ്‌കില്‍ വര്‍ധിപ്പിക്കുന്നതിനുള്ള കോഴ്‌സിന്റെ ഡിമാന്റ് 606 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. ബിസിനസ് ഫണ്ടമെന്റല്‍സ് കോഴ്‌സിന്റെ ഡിമാന്റ് 281 ശതമാനം ഉയര്‍ന്നു.

$ സ്‌പെയ്‌നില്‍ പിയാനോ കോഴ്‌സിന്റെ ഡിമാന്റ് 466 ശതമാനമാണ് ഉയര്‍ന്നത്. ഇന്‍വെസ്റ്റിംഗ് സംബന്ധമായ പാഠങ്ങള്‍ പഠിക്കുന്നതിന്റെ ഡിമാന്റ് 262 ശതമാനവും കൂടി.

$ ഇന്‍സ്ട്രക്ടര്‍മാര്‍ കൂടുതലായി കോഴ്‌സുകള്‍ തയാറാക്കാനും തുടങ്ങി. 55 ശതമാനം പുതിയ കോഴ്‌സുകളാണ് കൂടുതലായി ആരംഭിച്ചത്.

$ ഇന്ത്യയില്‍ യൂഡെമിയുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് 200 ശതമാനം ഡിമാന്റാണ് കൂടിയത്. സ്‌പെയ്‌നില്‍ 280 ശതമാനവും ഇറ്റലിയില്‍ 320 ശതമാനവും ഡിമാന്റ് കൂടി.

$ സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പരിശീലനം കൊടുക്കാനും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തെരഞ്ഞെടുത്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പഴയതുപോലെ ജീവനക്കാരെയെല്ലാം കൂട്ടിയുള്ള പരിശീലനം നടക്കാത്ത സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകളോടുള്ള വിശ്വാസ്യത കൂടി.

$ വെബ് ഡെവലപ്‌മെന്റ് കോഴ്‌സുകള്‍, ഡാറ്റ സയന്‍സ് എന്നിവയ്ക്കാണ് ടെക്‌നിക്കല്‍ മേഖലയില്‍ ഏറ്റവും ഡിമാന്റുണ്ടായത്. പിലേറ്റ്‌സ് പോലെ ലൈഫ്‌സ്റ്റൈല്‍ കോഴ്‌സുകള്‍ക്കും മെഡിറ്റേഷന്‍ പോലെയുള്ള വെല്‍നസ് സംബന്ധമായ കോഴ്‌സുകള്‍ക്കും ഡിമാന്റുണ്ടായി. ന്യൂറല്‍ നെറ്റ് വര്‍ക് പോലുള്ള പ്രൊഫഷണല്‍ സ്‌കില്ലുകള്‍ സ്വായത്തമാക്കാനും നിരവധിപ്പേര്‍ മുന്നോട്ടുവന്നു. 131 ശതമാനം വളര്‍ച്ച കമ്യൂണിക്കേഷന്‍ സ്‌കില്‍ കോഴ്‌സുകള്‍ക്കും 206 ശതമാനം വളര്‍ച്ച ഗ്രോത്ത് മൈന്‍ഡ്‌സെറ്റ് കോഴ്‌സുകള്‍ക്കും ഉണ്ടായി.

$ പുതിയ സംഗീതോപകരണങ്ങള്‍ പഠിക്കാന്‍ കൂടുതല്‍പ്പേര്‍ താല്‍പ്പര്യം കാണിച്ചു. ആര്‍ട്ട് & മ്യൂസിക് കോഴ്‌സുകള്‍ ചെറിയ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും ഇരുന്നാണ് പങ്കെടുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News