മികച്ച എഞ്ചിനീയര്‍മാരിലൂടെയേ 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥ കൈവരൂ: നിതി ആയോഗ് സിഇഒ

Update: 2019-09-08 06:00 GMT

ഏറ്റവും മികവാര്‍ന്ന എഞ്ചിനീയര്‍മാരെ സൃഷ്ടിക്കാതെ ഇന്ത്യക്ക് 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥ കൈവരിക്കാന്‍ കഴിയില്ലെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. എഞ്ചിനീയര്‍മാരാണ് രാജ്യം പണിയുന്നത്; ഉയര്‍ന്ന നിലവാരമുള്ള സാങ്കേതികവിദ്യ വികസന കുതിച്ചുചാട്ടത്തിന് ജനങ്ങളെ പ്രാപ്തരാക്കുന്നു-അദ്ദേഹം പറഞ്ഞു.

പാനസോണിക് ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്ത ഉന്നത സ്‌കോളര്‍ഷിപ്പ് ലഭിച്ച 30 പേരെ അഭിനന്ദിക്കുന്നതിനു സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിതി ആയോഗ് സിഇഒ. 'യുവ സ്റ്റാര്‍ട്ടപ്പുകള്‍ സാധ്യമാക്കിയ വലിയ മുന്നേറ്റം  ഇന്ന് നാം രാജ്യത്ത് കാണുന്നു. ഇ-കൊമേഴ്സ് രംഗത്തു മാത്രമല്ല അവ തിളങ്ങുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക മേഖലകളിലെയെല്ലാം സജീവ മാതൃകകളായിക്കഴിഞ്ഞു യുവ സ്റ്റാര്‍ട്ടപ്പുകള്‍. മണ്ണിനെയും കാലാവസ്ഥയെയും അടിസ്ഥാനമാക്കിയുള്ള തത്സമയ ഡാറ്റ ഉപയോഗിച്ച് അവ കൃഷിക്കാരുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു.വിദ്യാഭ്യാസ രംഗത്ത് നിലവാരമുയര്‍ത്താന്‍ കൃത്രിമബുദ്ധിയും യന്ത്ര പഠനവും പ്രയോജനപ്പെടുത്തുന്നു. '-അദ്ദേഹം പറഞ്ഞു.

ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ സ്വകാര്യമേഖല പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി. 19 ഐഐടികളില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണു സ്‌കോളര്‍ഷിപ്പ് നല്‍കിയത്.

Similar News