തുടര്‍ച്ചയായ രണ്ടാംമാസവും കയറ്റുമതി മേഖല നഷ്ടത്തില്‍; വ്യാപാരക്കമ്മി കുതിച്ചുയരുന്നു
കഴിഞ്ഞമാസം മാത്രം 8.74 ശതമാനം നഷ്ടമാണ് കയറ്റുമതിയിലുണ്ടായത്.
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാംമാസവും കയറ്റുമതി മേഖല നഷ്ടം നേരിട്ടതോടെ ഇന്ത്യയുടെ വ്യാപാരക്കമ്മി കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസം മാത്രം 8.74 ശതമാനം നഷ്ടമാണ് കയറ്റുമതിയിലുണ്ടായത്. ഒക്ടോബറില്‍ ഇത് 5.12 ശതമാനമായിരുന്നു.
ഇറക്കുമതിയും വന്‍ ഇടിവോടെ 13.3 ശതമാനം കുറവ് രേഖപ്പെടുത്തി. കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി നവംബറില്‍ 990 കോടി ഡോളറാണ്. കഴിഞ്ഞ 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
പെട്രോളിയം ഉല്‍പന്നങ്ങള്‍ (59.7 ശതമാനം), എന്‍ജിനിയറിംഗ് ഉല്‍പന്നങ്ങള്‍ (8.1 ശതമാനം), കെമിക്കല്‍സ് (8.1 ശതമാനം), വസ്ത്രം (1.2 ശതമാനം), ഔഷധം (11.1 ശതമാനം) എന്നിവയാണ് കഴിഞ്ഞമാസങ്ങളായി കയറ്റുമതിയില്‍ തുടരെ നഷ്ടം നേരിടുന്നമേഖലകള്‍.
ചൈനയുടെ കയറ്റുമതി കഴിഞ്ഞമാസം 21.1 ശതമാനവും ഇറക്കുമതി 4.5 ശതമാനവും ഉയര്‍ന്നു.