ചെറുകിട സംരംഭകര്‍ക്ക് നൈപുണ്യ വികസ പദ്ധതിയുമായി ഫേസ്ബുക്ക്

2.5 ലക്ഷം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും

Update:2021-12-09 12:25 IST

രാജ്യത്തെ ഒരുകോടി ചെറുകിട സംരംഭകര്‍ക്കും 2.5 ലക്ഷം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുമായി ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനം മെറ്റ നൈപുണ്യ വികസന പദ്ധതി ഒരുക്കുന്നു. മൂന്ന് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. മെറ്റയുടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഓഫീസ് സമുച്ഛയം ഡല്‍ഹിയില്‍ ആനാച്ഛാദനം ചെയ്ത ശേഷമാണ് കമ്പനി പുതി പദ്ധതികള്‍ പ്രഖ്യാപിച്ചത്.

ഡല്‍ഹിയിലെ ഈ ഓഫീസ് സമുച്ഛയത്തിലായിരിക്കും ചെറുകിയ സംരംഭവകര്‍ക്കും ക്രിയേറ്റര്‍മാര്‍ക്കും പരിശീലനം നല്‍കുന്ന. കമ്പനി വികസിപ്പിക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യകളും ടൂളുകളും ഇവര്‍ക്ക് നല്‍കും. എന്നാല്‍ പരിശീലനം നല്‍കാനായി സംരംഭകരെയും ക്രിയേറ്റര്‍മാരെയും തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം മെറ്റ വ്യക്തമാക്കിയിട്ടില്ല. 1.3 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസ് സമുച്ഛയം ഇന്ത്യയുടെ പുത്തന്‍ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന കേന്ദ്രമായി വളര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
യുഎസിലെ മെന്‍ലോ പാര്‍ക്കിലുള്ള ഫേസ്ബുക്ക് ആസ്ഥാനത്തിന് സമാനമായ രൂപഘടനയാണ് ഡല്‍ഹിയിലെ ഓഫീസിനും നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയാണ് ഈ ഓഫീസില്‍ പ്രവര്‍ത്തിക്കുക. 2010ല്‍ ഹൈദരാബാദിലാണ് ഫേസ്ബുക്ക് രാജ്യത്തെ ആദ്യ ഓഫീസ് തുടങ്ങിയത്. ഫേസ്ബുക്കിന് രാജ്യത്ത് 41 കോടി ഉപഭോക്താക്കളാണുള്ളത്. വാട്‌സാപ്പിന് 53 കോടിയും ഇന്‍സ്റ്റഗ്രാമിന് 21 കോടി ഉപഭോക്താക്കളുമുണ്ട്.



Tags:    

Similar News