വിലയിരുത്തലുകള്‍ പിഴച്ചു, എച്ച്ഡിഎഫ്‌സിയുടെ അറ്റാദായം ഉയര്‍ന്നത് 22 ശതമാനം

3,668.82 കോടി രൂപയാണ് ജൂണ്‍ പാദത്തിലെ അറ്റാദായം

Update:2022-07-29 17:13 IST

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് രേഖപ്പെടുത്തിയത് 3,668.82 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 22 ശതമാനം വര്‍ധനവാണിത്.

വിദഗ്ധരുടെ വിലയിരുത്തലേക്കാള്‍ കുറവാണ് എച്ച്ഡിഎഫ്‌സി രേഖപ്പെടുത്തിയ അറ്റാദായം. ജൂണ്‍പാദത്തില്‍ ഇന്ത്യയിലെ ഏറ്റവും വലില ഹൗസിംഗ് ഫിനാന്‍സ് കമ്പനി 4,003 കോടി രൂപയുടെ അറ്റാദായം നേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അറ്റ പലിശ വരുമാനം 7.8 ശതമാനവും ഉയര്‍ന്നു. 4,447 കോടി രൂപയാണ് ഈ െ്രെതമാസത്തിലെ അറ്റ പലിശ വരുമാനം.
ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (എച്ച്ഡിഎഫ്‌സി) ചെലവ്-വരുമാന അനുപാതം 9.5 ആണ്. വ്യക്തിഗത വായ്പകളുടെ ശരാശരി കഴിഞ്ഞകാലയളവിലെ 33.1 ലക്ഷം രൂപയേക്കാള്‍ 35.7 ലക്ഷം രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ 5,74,136 കോടി രൂപയില്‍ നിന്ന് 2022 ജൂണ്‍ അവസാനത്തില്‍ അതിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി 6,71,364 കോടി രൂപയായി.


Tags:    

Similar News