അറ്റാദായത്തില്‍ 11% വര്‍ധനയോടെ ഐസിഐസിഐ ലൊംബാര്‍ഡ്

അതേസമയം മോട്ടോര്‍ ഇന്‍ഷുറന്‍സിന്റെ വിഹിതം 40 ശതമാനമായി കുറഞ്ഞു

Update: 2023-01-18 05:48 GMT

image: @ICICILombard/fb

നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ അറ്റാദായം 11 ശതമാനം വര്‍ധിച്ച് 353 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 318 കോടി രൂപയായിരുന്നു. അവലോകന പാദത്തില്‍ കമ്പനി 5,493 കോടി രൂപയുടെ നേരിട്ടുള്ള പ്രീമിയം ശേഖരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ ഇതില്‍ 17 ശതമാനം വര്‍ധനവാണുണ്ടായത്.

നികുതിക്ക് മുമ്പുള്ള ലാഭം കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ 421 കോടി രൂപയില്‍ നിന്ന് 10.5 ശതമാനം വര്‍ധിച്ച് 465 കോടി രൂപയായി. ആരോഗ്യം, യാത്ര, വ്യക്തിഗത അപകടങ്ങള്‍ എന്നീ പോളിസികളുടെ വിഹിതം 2023 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിലെ 22 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി ഉയര്‍ന്നു.

അതേസമയം മോട്ടോര്‍ ഇന്‍ഷുറന്‍സിന്റെ വിഹിതം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 44 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനി അടയ്ക്കുന്ന ക്ലെയിമുകളെ അപേക്ഷിച്ച് പ്രീമിയങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുന്നുണ്ടോ എന്നതിന്റെ സംയോജിത അനുപാതം അവലാകന പാദത്തില്‍ 104.4 ശതമാനമായിരുന്നു.

Tags:    

Similar News