എഞ്ചിനീയറിംഗ് മേഖലയില്‍നിന്നുള്ള കയറ്റുമതി ഏറ്റവും ഉയര്‍ന്ന നിലയില്‍, കാരണമിതാണ്

രാജ്യത്തെ മൊത്തം ചരക്ക് കയറ്റുമതിയുടെ നാലിലൊന്നാണിത്

Update:2021-08-24 14:15 IST

ഇന്ത്യയില്‍നിന്നുള്ള എഞ്ചിനീയറിംഗ് ചരക്കുകളുടെ കയറ്റുമതി ഏറ്റവും ഉയര്‍ന്ന നിലയില്‍. ജൂലൈയിലാണ് ഈ മേഖലയില്‍നിന്ന് ഏറ്റവും ഉയര്‍ന്ന കയറ്റുമതി രേഖപ്പെടുത്തിയതെന്ന് എഞ്ചിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സി (ഇഇപിസി) ലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 9.14 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് കഴിഞ്ഞമാസം നേടിയത്. രാജ്യത്തെ മൊത്തം ചരക്ക് കയറ്റുമതിയുടെ നാലിലൊന്നാണിത്. നേരത്തെ, 2021 ജൂണിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. 8.8 ബില്യണ്‍ ഡോളര്‍.

യുഎഇ, യുഎസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ ഡിമാന്റ് ശക്തമായി വര്‍ധിച്ചതാണ് ഇന്ത്യയില്‍നിന്നുള്ള എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഉയരാന്‍ കാരണം
ഇന്ത്യയുടെ എഞ്ചിനീയറിംഗ് ചരക്കുകളുടെ ഇറക്കുമതിയില്‍ അമേരിക്കയാണ് ഒന്നാമതുള്ളത്. അമേരിക്കയിലേക്കുള്ള മൊത്തം കയറ്റുമതിയില്‍ 27.23 ശതമാനം വര്‍ധനവാണുണ്ടായത്. തുടര്‍ച്ചയായ മൂന്നാം തവണയും യുഎഇ ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി രാജ്യമായി. 2020 ജൂലൈയില്‍ 269.29 മില്യണ്‍ ഡോളറിന്റെ കയറ്റുമതിയായിരുന്നെങ്കില്‍ കഴിഞ്ഞമാസം 518 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ചൈനയിലേക്കുള്ള കയറ്റുമതി മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. കഴിഞ്ഞ വര്‍ഷത്തെ ജുലൈയേക്കാള്‍ 13 ശതമാനം കുറഞ്ഞ് 532 മില്യണ്‍ ഡോളറായി. ജൂലൈയിലെ ചൈനയിലേക്കുള്ള ഇരുമ്പിന്റെയും ഉരുക്കിന്റെയും കയറ്റുമതിയില്‍ 55.38 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം, സാധനങ്ങളുടെ കയറ്റുമതിയും വര്‍ധിച്ചു. ജുലൈയിലെ കയറ്റുമതി 35.43 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. 2021 മാര്‍ച്ചിലെ 35.43 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയായിരുന്നു ഏറ്റവും ഉയര്‍ന്ന നിലയിലുണ്ടായിരുന്നത്.


Tags:    

Similar News