മൊബൈല്‍ മേഖലയില്‍ രാജ്യം മുന്നേറുന്നു: കയറ്റുമതിയില്‍ 250 ശതമാനത്തിലധികം വര്‍ധന

മൊബൈല്‍ ഫോണ്‍ കയറ്റുമതി 4600 കോടി രൂപയായാണ് വര്‍ധിച്ചത്

Update:2021-08-25 13:57 IST

മൊബൈല്‍ കയറ്റുമതിയില്‍ രാജ്യം അതിവേഗം മുന്നേറ്റുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 250 ശതമാനത്തിലധികം വര്‍ധനവാണ് മൊബൈല്‍ കയറ്റുമതിയില്‍ രാജ്യം നേടിയത്. ഇന്ത്യ സെല്ലുലാര്‍ ആന്റ് ഇക്കണോമിക് അസോസിയേഷനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം മൊബൈല്‍ ഇറക്കുമതിയില്‍ വലിയ ഇടിവാണുണ്ടാത്. 2021-22 ന്റെ ആദ്യ പാദത്തില്‍ മൊബൈല്‍ ഇറക്കുമതി 600 കോടി രൂപയായി കുറഞ്ഞതായും ഇന്ത്യ സെല്ലുലാര്‍ ആന്റ് ഇക്കണോമിക് അസോസിയേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുമ്പ് 3100 കോടി രൂപയുടെ മൊബൈല്‍ ഇറക്കുമതിയായിരുന്നു ഉണ്ടായിരുന്നത്. നേരത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയ 201415 വര്‍ഷത്തേക്കാളും താഴ്ന്ന നിരക്കാണ് ഇത് - ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മൊഹീന്ദ്രൂ പറഞ്ഞു.
2021-22 ന്റെ ആദ്യ പാദത്തിലെ മൊബൈല്‍ ഫോണ്‍ കയറ്റുമതി 4600 കോടി രൂപയായാണ് വര്‍ധിച്ചത്. 2020-21 ലെ ഇതേ പാദത്തിലുണ്ടായിരുന്ന 1300 കോടി രൂപയുടെ മൂന്നിരട്ടിയോളമാണിത്. അതേസമയം, ലാപ്ടോപ്പുകളിലും ടാബ്ലെറ്റ് വിഭാഗത്തിലും ഇറക്കുമതി വര്‍ധിച്ചു. 2020-21 ലെ 6000 കോടി രൂപയുടെ ഇറക്കുമതിയേക്കാള്‍ 2021-22 ല്‍ 10,000 കോടിയായി ഉയര്‍ന്നു.




Tags:    

Similar News