വളർച്ചയിൽ ഏറ്റവും മുന്നിൽ, ഉരുക്ക് ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്ത് എത്തി ഇന്ത്യ

ചൈനയിൽ റിയൽ എസ്റ്റേറ്റ് കുമിള പൊട്ടിയതിന് ശേഷം ഡിമാൻഡ് ഇടിവ്, ഇന്ത്യയിൽ 11.1 % ഡിമാൻഡ് വളർച്ച

Update:2022-10-15 15:45 IST

Representation

2022 ൽ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഉരുക്ക് വിപണിയായി മാറി ഇന്ത്യ. 2022 -23 ആദ്യ പാദത്തിൽ ഡിമാൻഡ് 11.1 % വാർഷിക വളർച്ച കൈവരിച്ചു. അതെ സ്ഥാനത്ത് ചൈനയിൽ റിയൽ എസ്റ്റേറ്റ് കുമിള തകർന്നതോടെ ഡിമാൻഡ് കുത്തനെ ഇടിഞ്ഞു. ഇതു കാരണം ലോക വിപണിയിൽ ഉരുക്ക് വിലയിൽ 30 മുതൽ 45 % തിരുത്തൽ ഉണ്ടായി. ചൈന കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ ഉരുക്ക് ഉൽപ്പാദന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.

2010 മുതൽ 2021 കാലയളവിൽ ഉരുക്ക് ഡിമാൻഡ് 4.6 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിച്ചു. 2021 -22 ൽ ഉരുക്ക് ഡിമാൻഡ് 11.4 % വർധിച്ചു.

കേന്ദ്ര സർക്കാർ ഉരുക്ക് നയം പ്രകാരം ഉരുക്കിൻറ്റെ പ്രതിശീർഷ ഉപഭോഗം നിലവിൽ 76 കിലോ യിൽ നിന്ന് 2030 -31 ൽ 160 കിലോ യായി ഉയർത്താൻ ലക്ഷ്യമിടുന്നു. ഇത് സാധ്യമാകണമെങ്കിൽ കഴിഞ്ഞ ദശാബ്ദത്തിൽ ശരാശരി ഡിമാൻഡ് വർധിച്ചതിനെ ക്കാൾ ഇരട്ടി വർധനവ് ഉണ്ടാകണം. ലോക ശരാശരി പ്രതിശീർഷ ഉരുക്ക് ഉപഭോഗം 233 കിലോയാണ്.
ഉരുക്ക് ഡിമാൻഡ് ഇന്ത്യയിൽ വർധിക്കാൻ കാരണം:

1. അതിവേഗത്തിൽ ഉണ്ടാകുന്ന നഗരവത്കരണം.
2. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നത്.
3 . ജനസംഖ്യ വർധനവ്, വരുമാന വർധനവ് മൂലം ഭവന ഡിമാൻഡ് ഉയരുന്നത്.
4 . ഓട്ടോമൊബൈൽ, കൺസ്യൂമർ ഡ്യൂറബിൾ വ്യവസായങ്ങളുടെ വളർച്ച.

62 % ഉരുക്ക് ഡിമാൻഡ് നിർമാണ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ നിന്നാണ്. കഴിഞ്ഞ 3 വർഷങ്ങളിൽ സർക്കാർ മൂലധന ചെലവ് 30 % വർധിച്ചിട്ടുണ്ട്. റെയിൽവേ, മൾട്ടി മോഡൽ ലോജിസ്റ്റിക്സ്, ഭവന നിർമാണം തുടങ്ങിയ മേഖലകളിൽ സർക്കാർ നിക്ഷേപം വർധിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുടെ മൂലധന നിക്ഷേപവും വർധിക്കുന്നു. ഇതെല്ലം ഉരുക്ക് ഡിമാൻഡ് കൂടാൻ കാരണമായിട്ടുണ്ട്.

ഉരുക്ക് നിർമാണ കമ്പനികൾ 130 ദശലക്ഷം ടൺ വാർഷിക ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ തയ്യാറെടുക്കുന്നു. 2030 -31 ൽ മൊത്തം വാർഷിക ഉൽപാദന ശേഷി കേന്ദ്ര ഉരുക്ക് നയം ലക്ഷ്യമിടുന്ന 300 ദശലക്ഷം ടണ്ണാകും.


Tags:    

Similar News