ഇന്ത്യയുടെ 'ഇന്ദ്രി' ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള വിസ്‌കി ബ്രാന്‍ഡ്
സ്‌കോട്ട്‌ലന്‍ഡ്, ജാപ്പനീസ് ബ്രാന്‍ഡുകളെ പിന്നിലാക്കി നേട്ടം
ലോകത്ത് സ്വീകാര്യതയില്‍ അതിവേഗ വളര്‍ച്ച നേടുന്ന വിസ്‌കി ബ്രാന്‍ഡ് എന്ന പട്ടംചൂടി ഇന്ത്യയുടെ സ്വന്തം ഇന്ദ്രി (Indri). സ്‌കോട്ട്‌ലന്‍ഡ്, ജപ്പാന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിഖ്യാത ബ്രാന്‍ഡുകളെയെല്ലാം പിന്നിലാക്കിയാണ് ഇന്ദ്രിയുടെ (Indri-Trini Single Malt Whisky) ഈ നേട്ടം.
വിപണിയിലെത്തി വെറും രണ്ടുവര്‍ഷത്തിനകം ഒരുലക്ഷം കെയ്‌സുകളുടെ വില്‍പന നേടിക്കൊണ്ടാണ് ഈ നേട്ടം ഇന്ദ്രി സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള വിസ്‌കി ബ്രാന്‍ഡുകളുടെ എലീറ്റ് ക്ലബ്ബിലേക്ക് കൂടിയാണ് ഇന്ത്യയുടെ ഈ പ്രഥമ വിസ്‌കി ബ്രാന്‍ഡ് ചുവടുവച്ചത്.
അവാർഡുകളുടെ സ്വന്തം വിസ്കി
അവാർഡുകളുടെ സ്വന്തം വിസ്കി
599 ശതമാനം വില്‍പന വളര്‍ച്ചയാണ് കഴിഞ്ഞവര്‍ഷം ഇന്ദ്രി നേടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇറക്കുമതി ചെയ്യുന്ന ശ്രദ്ധേയ ബ്രാന്‍ഡുകള്‍ അരങ്ങുവാഴുന്ന ഇന്ത്യയില്‍ 30 ശതമാനം വിപണിവിഹിതവും ഇന്ദ്രിയുടെ സ്വന്തമാണ്.
2021 നവംബറിലാണ് ഇന്ദ്രി വിപണിയിലെത്തുന്നത്. തുടര്‍ന്ന് നിരവധി നേട്ടങ്ങള്‍ സ്വന്തം പേരിലാക്കുകയും ചെയ്തു. ബെസ്റ്റ് ഇന്ത്യന്‍ സിംഗിള്‍ മാര്‍ട്ട്, ഏഷ്യന്‍ വിസ്‌കി ഓഫ് ദി ഇയര്‍, ന്യൂയോര്‍ക്കിലെ വേള്‍ഡ് വൈന്‍ ആന്‍ഡ് സ്പിരിറ്റ്‌സ് മത്സരത്തില്‍ അമേരിക്കന്‍, സ്‌കോട്ടിഷ് ബ്രാന്‍ഡുകളെ പിന്തള്ളി കീശയിലാക്കിയ സ്വര്‍ണ മെഡല്‍, 2023ലെ വിസ്‌കി ബെസ്റ്റ് ഇന്‍ ഷോ പുരസ്‌കാരം തുടങ്ങിയവ അതിലുള്‍പ്പെടുന്നു.
അമേരിക്കന്‍ സിംഗിള്‍ മാള്‍ട്ട്, സ്‌കോച്ച് വിസ്‌കി, ബര്‍ബണ്‍, കനേഡിയന്‍ വിസ്‌കി, ഓസ്‌ട്രേലിയന്‍ സിംഗിള്‍ മാള്‍ട്ട്, ബ്രിട്ടീഷ് സിംഗിള്‍ മാള്‍ട്ട് തുടങ്ങിയ ലോകോത്തരമായ 100 വിസ്‌കി ബ്രാന്‍ഡുകളെ പിന്തള്ളിയായിരുന്നു കഴിഞ്ഞവര്‍ഷം ഇന്ദ്രി ദിവാലി കളക്ടേഴ്‌സ് എഡിഷന്‍ 2023 വിസ്‌കി ബെസ്റ്റ് ഇന്‍ ഷോ പുരസ്‌കാരം നേടിയത്.
ഇന്ത്യക്ക് പുറമേ ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഹോങ്കോംഗ്, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, അമേരിക്ക, യു.കെ., യു.എ.ഇ എന്നിവിടങ്ങളിലും ഇന്ദ്രി ലഭ്യമാണ്. പിക്കാഡിലി ഡിസ്റ്റിലെറീസാണ് ഇന്ദ്രിയുടെ നിര്‍മ്മാതാക്കള്‍.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
(നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം)