വ്യാപാര കമ്മി റെക്കോര്‍ഡ് ഉയരത്തില്‍, ജൂലൈയില്‍ 31 ബില്യണ്‍ ഡോളര്‍
2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 256.43 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
ഇന്ത്യയുടെ വ്യാപാര കമ്മി ജൂലൈ മാസം 31.02 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ജൂണില്‍ 26.18 ബില്യണ്‍ ഡോളറായിരുന്നു രാജ്യത്തിന്റെ വ്യാപാര കമ്മി. മൂന്‍വര്‍ഷം ഇതേ കാലയളവില്‍ വ്യാപാര കമ്മി 10.63 ബില്യണ്‍ ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് കമ്മി ഉയര്‍ന്നത് 20 ബില്യണോളം ആണ്.
ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യയുടെ കയറ്റുമതി അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 35.24 ബില്യണ്‍ ഡോളറിലേക്ക് ഇടിഞ്ഞു. അതേ സമയം 66.26 ബില്യണ്‍ ഡോളറിന്റേതാണ് ഇറക്കുമതി. ജൂലൈയില്‍ ഇന്ത്യ 21.13 ബില്യണ്‍ ഡോളറിന്റെ പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 70% കൂടുതലാണ്. കല്‍ക്കരി ഇറക്കുമതി ജൂലൈയില്‍ 164% വര്‍ധിച്ച് 5.18 ബില്യണ്‍ ഡോളറിലെത്തി.
2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ (ഏപ്രില-ജൂണ്‍) 256.43 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇറക്കുമതി വര്‍ധിച്ചത് 48.12 ശതമാനം ആണ്. പെട്രോളിയം ഇതര ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി 34.35 ളതമാനം ഉയര്‍ന്ന് ഏപ്രില-ജൂണ്‍ കാലയളവില്‍ 174.39 ബില്യണ്‍ ഡോളറിലെത്തി.