ഇന്‍ഡോനേഷ്യയുടെ കയറ്റുമതി നിരോധനത്തില്‍ പാമോയിലിനെ വീണ്ടും പെടുത്തി, വില ഇനിയും ഉയരുമോ?

ഇന്ത്യയുടെ ഇറക്കുമതിയില്‍ സിംഹഭാഗവും പാമോയിലാണ്.

Update: 2022-04-28 05:20 GMT

ഇന്‍ഡോനേഷ്യയുടെ കയറ്റുമതി നിരോധനത്തില്‍ പാമോയിലിനെ വീണ്ടും പെടുത്തി. നിരോധനം സംസ്‌കരിക്കാത്തതോ ആര്‍ ബി ഡിയോ (റിഫൈന്‍ഡ്, ബ്ലീച്ചഡ്, ഡീ ഓഡറൈസ്ഡ്) ആയ പാമൊലീനു മാത്രം എന്ന വിശദീകരണം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

എന്നാല്‍ നിരോധനം സംസ്‌കരിക്കാത്തതോ ആര്‍ ബി ഡിയോ ആയ പാമോയിലിനു ബാധകമാണെന്ന് ഇന്നലെ വിശദീകരിച്ചു. ഇന്ത്യയുടെ ഇറക്കുമതിയില്‍ സിംഹഭാഗവും പാമോയിലാണ്. നിരോധനം പ്രശ്‌നമാകില്ലെന്ന വിശ്വാസം തകര്‍ക്കുന്നതായി പുതിയ വിശദീകരണം.
നിരോധനം ഒരു മാസമേ കാണൂ എന്നാണു വിശ്വാസം. അതിലേറെ നീണ്ടാല്‍ പാമോയില്‍ സൂക്ഷിക്കാന്‍ സൗകര്യമില്ല. എങ്കിലും ഒരു മാസത്തെ തടസം തന്നെ ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ വില കുതിച്ചു കയറാന്‍ കാരണമാകും.
അതു ചില്ലറ വിലക്കയറ്റം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയാകും. ഇന്നലെ മലേഷ്യന്‍ പാമോയിലിനു വില 10 ശതമാനത്തോളം വര്‍ധിച്ചു.


Tags:    

Similar News