പ്രതീക്ഷകൾക്കൊത്ത് ഉയരാതെ ഇൻഫോസിസ് പാദഫലങ്ങൾ

നാലാം പാദത്തിൽ വരുമാനം 37,441 കോടി രൂപ

Update:2023-04-13 23:27 IST

2023സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഇൻഫോസിസിന്റെ ഏകീകൃത വരുമാനം 16 ശതമാനം ഉയർന്ന് 37,441 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ഇത് 32,276 കോടി രൂപയായിരുന്നു.

അറ്റാദയത്തിൽ കുറവ്

അതേസമയം നാലാം പാദത്തിലെ അറ്റാദയം 6128 കോടി രൂപയായി. കഴിഞ്ഞ പാദത്തിൽ ഇത് 6,586 കോടി രൂപയായിരുന്നു. ഏഴ് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ലാഭ നിരക്ക് 21 ശതമാനമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 7.8 ശതമാനം വർധിച്ചു.

2023 സാമ്പത്തിക വർഷത്തിൽ മൊത്തം അറ്റാദയം ഒമ്പത് ശതമാനം ഉയർന്ന് 24,095 കോടി ആയി. വരുമാനം 20.7 ശതമാനം ഉയർന്ന് 146,767 കോടിയുമായി.

കമ്പനിയുടെ പ്രവർത്തന ലാഭം 7,877 കോടി രൂപയാണ്. വർഷാ വർഷ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 13 ശതമാനം വർധനയാണിത്. 6,956 കോടി രൂപയിരുന്നു മുൻവർഷം പ്രവർത്തന ലാഭം. മൂന്നാം പാദത്തിൽ ഇത് 8,242 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ, ഓപ്പറേറ്റിങ് മാർജിനിൽ 0. 5 ശതമാനവും സീക്വൻഷ്യൽ അടിസ്ഥാനത്തിൽ 21 ശതമാനവും കുറവുണ്ടായി.

ലാഭ വിഹിതം പ്രഖ്യാപിച്ചു

ഒരു ഓഹരിക്ക് 17.50 രൂപ നിരക്കിൽ ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള റെക്കോർഡ് ഡേറ്റായി 2023 ജൂൺ 2 എന്ന തിയ്യതിയാണ് നിശ്ചയിച്ചിരിക്കുന്നത്.

പ്രതീക്ഷയേക്കാൾ താഴെയാണ് കമ്പനിയുടെ നാലാം പാദത്തിലെ പ്രകടനം. 10.73 ശതമാനം വളർച്ചയാണ് വിപണി പ്രതീക്ഷിച്ചത്.

ആഗോള തലത്തിൽ വലിയ സാമ്പത്തിക പ്രശ്നങ്ങൾ നില നിൽക്കുമ്പോഴും അടുത്ത സാമ്പത്തിക വർഷത്തിൽ 4-7ശതമാനം വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ജനുവരിയിൽ മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്ന വേളയിൽ വരുമാന വളർച്ചാ പ്രതീക്ഷ മുൻ നിശ്ചയിച്ചിരുന്ന 15-16 ശതമാനത്തിൽ നിന്ന് 16-16.5 ശതമാനമാക്കിയിരുന്നു.

ജീവനക്കാരുടെ എണ്ണം

2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ജീവനക്കാരുടെ എണ്ണത്തില്‍ 22,219 ന്റെ വര്‍ധനയുണ്ടായി. കഴിഞ്ഞ വർഷം ഇത് 54,396 ആയിരുന്നു.

Tags:    

Similar News