ഐപിഎല്‍ ടീമുകള്‍ ആര്‍പിഎസ്ജി ഗ്രൂപ്പിനും സിവിസി ക്യാപിറ്റലിനും

അദാനിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടെന്‍ഡറില്‍ സമര്‍പ്പിച്ചെങ്കിലും പിന്നിലായിപ്പോയി. 12,715 കോടി രൂപയാണ് ഫ്രൈാഞ്ചൈസി വില്‍പ്പനയിലൂടെ ബിസിസിഐ നേടിയത്.

Update: 2021-10-26 07:27 GMT

ലഖ്‌നൗവും അഹമ്മദാബാദും ആസ്ഥാനമായി ഐപിഎല്ലില്‍ പുതിയ ടീമുകളെത്തും. സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പാണ് 7090 കോടി രൂപയ്ക്ക് ലഖ്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. 2017-18 സീസണില്‍ ഐപിഎല്ലില്‍ ഉണ്ടായിരുന്ന റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉടമായായിരുന്നു സഞ്ജീവ്. ഫ്രാഞ്ചൈസിക്കായി ഉയര്‍ന്ന തുക ടെന്‍ഡര്‍ സമര്‍പ്പിച്ചതും സഞ്ജീവ് ആണ്. അടല്‍ ബിഹാരി വാജ്‌പേയ് ഏകനാ സ്റ്റേഡിയം ആയിരിക്കും ടീമിന്റെ ഹോം ഗ്രൗണ്ട്.

5600 കോടി രൂപയ്ക്കാണ് സിവിസി ക്യാപിറ്റല്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ഏറ്റവും ഉയര്‍ന്ന ടെന്‍ഡര്‍ സമര്‍പ്പിച്ച രണ്ട് സ്ഥാപനങ്ങള്‍ക്കാണ് ടീം ഫ്രൈഞ്ചൈസി അനുവദിച്ചത്. യൂറോപ്യന്‍ പുരുഷ റഗ്ബി ടൂര്‍ണമെന്റായി സിക്‌സ് നേഷന്‍സ്, ഫുട്‌ബോള്‍ ലീഗായ ലാ ലിഗാ എന്നിവയില്‍ നിക്ഷേപമുള്ള ലണ്ടന്‍ അസ്ഥാനമായ സ്ഥാപനമാണ് സിവിസി ക്യാപിറ്റല്‍. 2016 വരെ ഫോര്‍മുല വണ്‍ ടീമും സിവിസിക്ക് ഉണ്ടായിരുന്നു. നരേന്ദ്രമോദി സ്‌റ്റേഡിയം ആയിരിക്കും അഹമ്മദബാദ് ടീമിന്റെ ഹോം ഗ്രൗണ്ട്.
2000 കോടി രൂപയായിരുന്നു ഒരു ടീമിന്റെ അടിസ്ഥാന വില. അദാനി ഗ്രൂപ്പ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്‌സ്, എച്ച്ടി മീഡിയ, ടോറന്റ് ഫാര്‍മ, ഓള്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ്, ഉദയ് കോട്ടക് തുടങ്ങിയവരും ടെന്‍ഡന്‍ സമര്‍പ്പിച്ചിരുന്നു. രണ്ടു ടീമുകള്‍ കൂടി എത്തുന്നതോടെ ഐപിഎല്ലിലെ ആകെ ടീമുകളുടെ എണ്ണം 10 ആകും. മത്സരങ്ങളുടെ എണ്ണവും 74 നാലായി ഉയരും.


Tags:    

Similar News