ബോട്‌സ്വാനയില്‍ ജിന്‍ഡാലിൻ്റെ ഖല്‍ക്കരി ഖനി അടുത്ത വര്‍ഷം
പ്രതിവര്‍ഷം 4.5 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഖനനം ചെയ്യാന്‍ ലക്ഷ്യമിടുന്നത്
ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് (ജെഎസ്പിഎല്‍) 2022ല്‍ ബോട്‌സ്വാനയില്‍ കല്‍ക്കരി ഖനി നിര്‍മാണം ആരംഭിക്കും. പവര്‍പ്ലാൻ്റ്, കയറ്റുമതി എന്നിവ ലക്ഷ്യമിട്ടാണ് ഖനി നിര്‍മാണം. പ്രതിവര്‍ഷം 4.5 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഖനനം ചെയ്യുക.
നിര്‍മാണം തുടങ്ങി 2-3 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് പദ്ധതി. പ്രാദേശിക ഡിമാൻ്റ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലും ബോട്‌സ്വാനിയന്‍ കല്‍ക്കരിക്ക് വിപണിയുണ്ടെന്ന് ജിന്‍ഡാല്‍ ബോട്‌സ്വാന ഹെഡ് നീരജ് സക്‌സേന പറഞ്ഞു.
ആഗോള തലത്തില്‍ കല്‍ക്കരി ഉപയോഗം കുറയ്ക്കാനുള്ള നടപടികള്‍ രാജ്യങ്ങള്‍ കൈക്കൊള്ളുകയാണ്. എന്നാല്‍ ബോട്‌സ്വാന തങ്ങളുടെ 212 ബില്യണ്‍ ടണ്‍ വരുന്ന കല്‍ക്കരി വിഭവം ഖനനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
കഴിഞ്ഞ ഏപ്രിലില്‍ ജെഎസ്പിഎല്‍, മിനര്‍ജി ലിമിറ്റഡ് ആഫ്രിക്കന്‍ എനര്‍ജി റിസോഴ്സ് ലിമിറ്റഡ്, മാട്ട്ല റിസോഴ്സ് എന്നിവയെ 300 മെഗാവാട്ടിൻ്റെ കല്‍ക്കരി വൈദ്യുത നിലയം സ്ഥാപിക്കാന്‍ ബോട്‌സ്വാന തെരഞ്ഞെടുത്തിരുന്നു. ഇതില്‍ മാട്ട്ല പദ്ധതിയില്‍ നിന്ന് പിന്‍മാറിയിരുന്നു. കോപ്-26 കാലാവസ്ഥ ഉച്ചകോടിയില്‍, പുതിയ കല്‍ക്കരി ഖനികള്‍ ആരംഭിക്കില്ല എന്ന തീരുമാനത്തില്‍ രാജ്യം ഒപ്പുവെച്ചിരുന്നില്ല.