മൂന്ന് മാസത്തെ ഇവേളയ്ക്ക് ശേഷം വരിക്കാരുടെ എണ്ണം ഉയര്‍ത്തി ജിയോ
എയര്‍ടെല്ലും ജിയോയും മാത്രമാണ് വരിക്കാരുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കിയത്
മാര്‍ച്ച് മാസം വരിക്കാരുടെ എണ്ണം ഉയര്‍ത്തി റിലയന്‍സ് ജിയോ (Reliance Jio) . മാര്‍ച്ചില്‍ 1.2 മില്യണ്‍ വരിക്കാരാണ് ജിയോയുടെ ഭാഗമായത്. കഴിഞ്ഞ മൂന്ന് മാസമായി ജിയോയ്ക്ക് തുര്‍ച്ചയായി വരിക്കാരെ നഷ്ടമാവുകയായിരുന്നു. ഫെബ്രുവരിയില്‍ ജിയോയ്ക്ക് 3.6 മില്യണ്‍ വരിക്കാരെ നഷ്ടമായിരുന്നു.
ഡിസംബര്‍, ജനുവരി മാസങ്ങളിൽ ജിയോയ്ക്ക് യഥാക്രമം 13 മില്യണ്‍, 9.3 മില്യണ്‍ വീതം വരിക്കാരെ നഷ്മായിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) പുറത്തുവിട്ട കണക്ക് അനുസരിച്ച് ഭാരതി എയര്‍ടെല്ലും (Airtel) മാര്‍ച്ചില്‍ വരിക്കാരുടെ എണ്ണം ഉയര്‍ത്തി. 2.2 മില്യണ്‍ വരിക്കാരാണ് എയര്‍ടെല്ലില്‍ പുതുതായി എത്തിയത്.
രാജ്യത്തെ വയര്‍ലെസ് വരിക്കാരുടെ എണ്ണം മുന്‍മാസത്തെ 114.2 കോടിയില്‍ നിന്ന് മാര്‍ച്ചില്‍ 114.15 കോടിയായി ഉയര്‍ന്നു. ടെലികോം കമ്പനികളില്‍ എയര്‍ടെല്ലും ജിയോയും മാത്രമാണ് വരിക്കാരുടെ എണ്ണം ഉയര്‍ത്തിയത്. വോഡാഫോണ്‍-ഐഡിയയ്ക്ക് മാര്‍ച്ചില്‍ 28.18 ലക്ഷത്തിലധികം വരിക്കാരെയാണ് നഷ്ടമായത്. ബിഎസ്എന്‍എല്ലിന് 1.27 ലക്ഷവും എംടിഎന്‍എല്ലിന് 3,101 മൊബൈല്‍ വരിക്കാരെയും നഷ്ടമായി.
ഫിക്‌സഡ് ലൈന്‍ സെഗ്മെന്റിലും (Wireline) സ്വകാര്യ ടെലികോം കമ്പനികള്‍ ശക്തമായ പ്രകടനമാണ് രേഖപ്പെടുത്തിയത്. ജിയോ 2.87 ലക്ഷം വരിക്കാരെ നേടിയപ്പോള്‍ ബിഎസ്എന്‍എല്ലിനും(67,634) എംടിഎന്‍എല്ലിനും (15,576) ഉപഭോക്താക്കളെ നഷ്ടമായി. എയര്‍ടെല്‍ (83,700), ക്വാഡ്രന്റ് (19,683), വോഡാഫോണ്‍ ഐഡിയ (14,066), ടാറ്റ ടെലി സര്‍വീസസ് (1,054) തുടങ്ങിയ കമ്പനികളും വരിക്കാരുടെ എണ്ണം ഉയര്‍ത്തി.