സമാന്തര സ്വര്‍ണ വിപണിക്ക് പൂട്ടിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
സമാന്തര വിപണിയെ നിയന്ത്രിച്ചാല്‍ ഇരട്ടിയിലധികം നികുതി വരുമാനം കിട്ടും; കേരള ഇന്റര്‍നാഷണല്‍ ജുവലറി ഫെസ്റ്റിന് തുടക്കം
കേരളത്തില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാരികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സമാന്തര സ്വര്‍ണ വിപണിക്ക് തടയിടാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സമാന്തര വിപണിയെ നിയന്ത്രിച്ചാല്‍ ഇരട്ടിയിലധികം നികുതി വരുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) ഇന്നുമുതല്‍ 10 വരെ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന കേരള ഇന്റര്‍നാഷണല്‍ ജുവലറി ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
300ഓളം സ്‌റ്റോളുകളാണ് പ്രദര്‍ശനത്തിലുള്ളത്. കേരളത്തില്‍ നിന്ന് 4,800ലധികം സ്വര്‍ണ വ്യാപാരികളും 50ഓളം നിര്‍മ്മാതാക്കളും പങ്കെടുക്കുന്ന ജുവലറി ഫെയറില്‍ ഏറ്റവും പുത്തന്‍ ഫാഷനിലുള്ള ആഭരണങ്ങളും അണിനിരത്തിയിട്ടുണ്ട്. 'സ്വര്‍ണ വ്യാപാരമേഖലയിലെ യുവാ സംരംഭകര്‍' എന്ന വിഷയത്തില്‍ സെമിനാറും ഫെയറില്‍ നടക്കും. ഒമ്പതിന് വൈകിട്ട് 7ന് മന്ത്രി പി. രാജീവ് അവാര്‍ഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യും.